

ആലുവ: കേരളത്തെ കാര്‍ന്നുതിന്നുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ലഹരിയിലേക്ക് വഴുതി വീഴുന്ന യുവതലമുറയെ രക്ഷിച്ചെടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ബി ജെ പി നെടുമ്പാശ്ശേരി സംസ്ഥാന കമ്മിറ്റി അംഗം ശങ്കരര്‍ കുട്ടി പറഞ്ഞു. ബി ജെ പി നെടുമ്പാശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അത്താണി കവലയില്‍ നടന്ന ലഹരി വിരുദ്ധ സംഗമവും ദീപം തെളിയിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശങ്കരന്‍ കുട്ടി.

മധുസൂധനന്‍ അധ്യക്ഷത വഹിച്ചു. രൂപേഷ് പൊയ്യാട്ട്, എം എന്‍ ഗോപി, വി വി ഷണ്മുഖന്‍, ജിനു വിശ്വംഭരന്‍, എ വി ഏലിയാസ്, ബാബു കരിയാട് എന്നിവര്‍ സംസാരിച്ചു. അഭിലാഷ്, ഷിബു, പ്രവീണ്‍, കുര്യാക്കോസ്, അഭിമന്യു എന്നിവര്‍ നേതൃത്വം നല്‍കി.
