

ആലുവ: ഇന്ത്യന്‍ ഭരണഘടനയുടെ 75-ാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ സദസ്സും ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന് ഭരണഘടനയുടെ ആമുഖം അയച്ച് കൊടുത്ത് പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റു ഉദ്്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ പി എ താഹിര്‍, നാസിഫ് പേരെകാടന്‍, മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജി മാധവന്‍കുട്ടി, ഫാസില്‍ ഹുസൈന്‍, ആനന്ദ് ജോര്‍ജ്, എല്‍ദോസ് പനപ്പാടന്‍, ഹാരിസ് എം എ, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബാബു കൊല്ലംപറമ്പില്‍, മുഹമ്മദ് ഫസല്‍, മനു മൈക്കിള്‍, ദേവന്‍, ആശല്‍, ആഷില്‍ പോള്‍, ഗോപകുമാര്‍, മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി സുഹറ, മുഹ്സിന, സതി, ബേബി, എം പി സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
