അത്തോളിക്ക് 1.11 ഏക്കര്‍ ഭൂമി കളിക്കളത്തിന് നല്കിയ പ്രവാസി സാജിദ് കോറോത്തിനെ ആദരിക്കും

Web Desk
1 Min Read

കോഴിക്കോട്: അത്തോളി പഞ്ചായത്തിന് കളിസ്ഥലത്തിനായി 1.11 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയ പ്രവാസിയും സാംസ്‌ക്കാരിക- ജീവകാരുണ്യ പ്രവര്‍ത്തകനുമായ സാജിദ് കോറോത്തിനെ ചങ്ങാതിക്കൂട്ടം ആദരിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13ന് വൈകിട്ട് അഞ്ച് മണിക്ക് തലക്കുളത്തൂര്‍ മിയാമി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങ് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും.

city exchange

പ്രശസ്ത ബാറ്റ്മിന്റന്‍ ഏഷ്യന്‍ താരം അപര്‍ണ്ണ ബാലന്‍ മുഖ്യതിഥിയാകും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. ചങ്ങാതിക്കൂട്ടം രക്ഷാധികാരി ജാഫര്‍ അത്തോളി അധ്യക്ഷത വഹിക്കും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് ജെസി ഡാനിയല്‍ പുരസ്‌കാര ജേതാവ് പി ജയചന്ദ്രനും ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാറും അവതരിപ്പിക്കുന്ന സംഗീത സായാഹ്നം മെഹ്ഫില്‍ ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജാഫര്‍ അത്തോളി, ആര്‍ എം ബിജു, അജീഷ് അത്തോളി, ബൈജു അത്തോളി പങ്കെടുത്തു

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!