സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ബോധവല്‍ക്കരണ പരിപാടി നടത്തി ഐ എം എ

Web Desk
1 Min Read

ആലുവ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാകുന്നതിനുള്ള അന്താഷ്ട്ര ദിനമായ
നവംബര്‍ 25ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബോധവത്ക്കരണ പരിപാടി നടത്തി.

city exchange

ഐ എം എ മധ്യകേരള ബ്രാഞ്ച് ആലുവ മെട്രോ സ്റ്റേഷനിലാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി നജാത്ത് ഹോസ്പിറ്റല്‍ കോളേജ് ഓഫ് നേഴ്‌സിങ് വിദ്യാര്‍ഥികള്‍ നടത്തിയ വിവിധ പരിപാടികള്‍ അരങ്ങേറി. ഇവര്‍ നടത്തിയ സംഗീത ശില്പവും ഫ്‌ളാഷ് മോബും ശ്രദ്ധേയമായി.

സ്ത്രീ പീഡകരായ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് കുറ്റവാളികള്‍ക്ക് തൂക്കുകയര്‍ വാങ്ങിക്കൊടുക്കുന്ന സംഗീത ശില്പം ബോധവത്ക്കരണ പരിപാടിക്ക് മാറ്റുകൂട്ടി.

- Advertisement -
Ad image

തുടര്‍ന്ന് നടന്ന ചടങ്ങ് പൊലീസ് വനിതാ സെല്‍ നിയമ ഉപദേശക സമിതിയംഗം അഡ്വ. അഞ്ജലി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

കാലം ഏറെ മുന്നോട്ടു പോയിരിക്കുന്നുവെന്നും ഇന്നത്തെ തലമുറയ്ക്ക് തുല്യനീതിയെ കുറിച്ച് ഉത്തമ ബോധ്യമുള്ളവരാണെന്നും നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ധാരാളം നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പിഞ്ചുകുട്ടികളടക്കം ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇതിനൊരു അറുതി വരുത്തുവാനും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്ന ഇരകള്‍ക്ക് നീതി ലഭിക്കാനും സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും അഡ്വ. അഞ്ജലി ചെറിയാന്‍ പറഞ്ഞു.

ഐ എം എ മധ്യകേരള ബ്രാഞ്ച് പ്രസിഡന്റ് ഡോ. ശോഭന അധ്യക്ഷത വഹിച്ചു. ഡോ. എ വി ബാബു, ഡോ.എം എന്‍ മേനോന്‍, ഡോ. രാജേശ്വരി അമ്മ, ഡോ. ബെനു മജീദ്, ഡോ. ചിത്ര ഫ്രഡ്ഡി, സൂര്യ ഫിലു എന്നിവര്‍ പങ്കെടുത്തു.

നജാത്ത് കോളേജ് ഓഫ് നഴ്‌സിങ്ങിലെ വിദ്യാര്‍ഥികളും അധ്യാപകരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!