ജെഇഇ മെയിന്‍; ആകാശ് വിദ്യാര്‍ഥികളെ അനുമോദിച്ചു

Web Desk
2 Min Read

കൊച്ചി: ജെഇഇ മെയിന്‍ (സെക്ഷന്‍ 1) പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആകാശ് വിദ്യാര്‍ഥികളെ അനുമോദിച്ചു. ആകാശ് എജ്യുക്കേഷണല്‍ സര്‍വീസ് ലിമിറ്റഡ് കൊച്ചിയിലെ 9 വിദ്യാര്‍ഥികളാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. 99.90 ശതമാനത്തോടെ ഫെലിക്സ് മനോജ് ടോപ് സ്‌കോററായി. 99.70 ശതമാനത്തോടെ അഭിരാം എ പ്രഭു രണ്ടാം സ്ഥാനം കരസ്ഥമാക്കി. സഞ്ജീവന്‍ കെ 99.52 ശതമാനം നേടിയപ്പോള്‍ നിരുപമ നായര്‍ 99.36 ശതമാനം നേടി. സൗമില്‍ ആനന്ദ് 99.21 ശതമാനവും ആദിത്യ എ സി 99.18 ശതമാനവും നേടി. സമന്‍വേ ഹരീഷ് 99.17 ശതമാനം നേടിയപ്പോള്‍ സയാന്‍ നൗഷാദ് 99.15 ശതമാനവും തഥാഗത് 99.13 ശതമാനവും നേടി. വിഭ എം 98.99 ശതമാനം നേടി.

city exchange

കൊച്ചിയില്‍ നിന്നുള്ള തങ്ങളുടെ വിദ്യാര്‍ഥികളുടെ അസാധാരണമായ വിജയത്തിലും അവരുടെ കഠിനാധ്വാനത്തിലും വളരെ അഭിമാനിക്കുന്നുവെന്ന് ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് ചീഫ് ഓഫ് അക്കാദമിക്സ് ആന്റ് ബിസിനസ് ഹെഡ് ധീരജ് കുമാര്‍ മിശ്ര പറഞ്ഞു. അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഭാവി പരിശ്രമങ്ങളില്‍ തുടര്‍ന്നും വിജയം ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വയം അച്ചടക്കം, സ്ഥിരമായ പരിശീലനം, കര്‍ശനമായ പരിശീലനം, സമയബന്ധിതമായ മാര്‍ഗനിര്‍ദേശം, പതിവ് വിലയിരുത്തല്‍ എന്നിവയാണ് വിദ്യാര്‍ഥികള്‍ക്ക് വിജയം നേടാന്‍ കാരണമായത്. യോഗ്യതയുള്ള ഇന്‍സ്ട്രക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശം, സിമുലേറ്റഡ് ടെസ്റ്റ് എഴുതാനുള്ള പതിവ് അവസരം എന്നിവയിലൂടെ വിദ്യാര്‍ഥികള്‍ കൂടുതല്‍ സമയം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പോരായ്മകള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞതു കൊണ്ട് വിജയത്തിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ അവര്‍ക്ക് കഴിഞ്ഞു.

വര്‍ഷത്തില്‍ രണ്ട് അവസരങ്ങളുള്ള ജെഇഇ മെയിന്‍ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നതിനാല്‍ അവരുടെ മുന്‍ പരീക്ഷകളുടെ മാര്‍ക്കില്‍ നിന്ന് കൂടുതല്‍ മാര്‍ക്ക് നേടാന്‍ രണ്ടാം പരീക്ഷയില്‍ സാധിക്കും. കൂടാതെ എന്‍ഐടികള്‍, ഐഐഐടികള്‍, സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവേശനം നേടാനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടികള്‍) പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് എടുക്കാന്‍ യോഗ്യത നേടാനും ഇത് സഹായിക്കുന്നു.

- Advertisement -
Ad image

അനുമോദന ചടങ്ങില്‍ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് അക്കാദമിക് മേധാവി ആന്റണി ഫ്രാന്‍സിസ്, കേരള മേധാവി മിഥുന്‍ രാമചന്ദ്രന്‍, സെയില്‍സ് മേധാവി ജയകൃഷ്ണന്‍ െകപി, ബ്രാഞ്ച് മേധാവി അനന്തു രമേശ് എന്നിവര്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!