ഐ സി എഫ് ഉമ്മുല്‍ ഹസം ഇഫ്താര്‍ സംഗമം തുടങ്ങി

Web Desk
1 Min Read

മനാമ: റമദാന്‍ വിശുദ്ധിയുടെ മാസം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന റമദാന്‍ ക്യാമ്പയിനിന്റെ ഭാഗമായി ഐ സി എഫ് ഉമ്മുല്‍ ഹസം റീജിയന്‍ റമദാന്‍ ഒന്നു മുതല്‍ ഉമ്മുല്‍ ഹസം സുന്നി സെന്ററില്‍ ഒരുക്കുന്ന ഇഫ്താര്‍ സംഗമത്തിന് തുടക്കമായി.

city exchange

പുണ്യ മാസമായ റമദാനില്‍ വര്‍ഷങ്ങളായി എല്ലാ ദിവസവും ഒരുക്കുന്ന വിഭവ സമൃദ്ധമായ നോമ്പുതുറയിലും ആത്മീയ മജ്ലിസുകളിലും നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.

ദിവസവും നോമ്പ് തുറയോടനുബന്ധിച്ച് നസ്വീഫ് അല്‍ ഹസനി കുമരംപുത്തുരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുആ മജ്ലിസിനും മറ്റുമായി വിപുലമായ സൗകര്യങ്ങളാണ് ഉമ്മുല്‍ ഹസം സുന്നി സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. ഐ സി എഫ് റീജിയന്‍ നേതാക്കളും റമദാന്‍ ക്യാമ്പയിന്‍ സ്വാഗതസംഘം ഭാരവാഹികളും റമദാനിലെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Share This Article
Leave a Comment
error: Content is protected !!