
കൊച്ചി: കുഫോസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഇന്റര്‍ ഹോസ്പിറ്റല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആതിഥേയരായ കൊച്ചി വി പി എസ് ലേക്ഷോര്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ അമൃത ആശുപത്രി ടീമിനെ പരാജയപ്പെടുത്തിയാണ് വി പി എസ് ലേക്ഷോര്‍ കിരീടത്തില്‍ മുത്തമിട്ടത്.

അഞ്ച് ഓവറായി ചുരുക്കിയ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റിങിനിറങ്ങിയ അമൃത ടീം നാല് വിക്കറ്റിന് 53 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ വി പി എസ് ലേക്ഷോര്‍ 3.2 ഓവറില്‍ ഒരുവിക്കറ്റിന് വിജയം കൈപിടിയിലൊതുക്കുകയായിരുന്നു.

14 ബോളില്‍ 39 റണ്‍സ് നേടിയ വി പി എസ് ലേക്ഷോറിലെ സുധി, നാല് ബോളില്‍ 11 റണ്‍സ് നേടിയ ടി അനില്‍കുമാര്‍ എന്നിവരുടെ മിന്നുന്ന പ്രകടനം ഫൈനലിലെ വിജയത്തിന് നിര്‍ണായകമായി. സുധിയാണ് ഫൈനലിലെ മാന്‍ഓഫ് ദ മാച്ച്.
ലേക്ഷോറിന്റെ അമീര്‍ ബെസ്റ്റ് ബാറ്റ്‌സ്മാനായും ഹേമന്ദ് മികച്ച ബൗളറായും ജിപ്‌സണ്‍ മികച്ച വിക്കറ്റ് കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. സെമി, ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അമൃത ടീമിന് ഫൈനലില്‍ ലേക്ഷോറിന്റെ മികവിന് മുന്നില്‍ അടിയറവ് പറയേണ്ടി വരികയായിരുന്നു. അമൃതയുടെ ശ്യാം ആണ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്.
എറണാകുളം ലിസി ഹോസ്പിറ്റല്‍, ഡോ. ഷേണോയീസ് കെയര്‍, സണ്‍റൈസ് ആശുപത്രി, മേഴ്‌സി ഹോസ്പിറ്റല്‍ തലയോലപ്പറമ്പ്, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്, രാജഗിരി ആശുപത്രി, ആസ്റ്റര്‍ മെഡ്‌സിറ്റി, പാലാ മാര്‍സ്ലീവ മെഡ്‌സിറ്റി, എം എ ജി ജെ ഹോസ്പിറ്റല്‍ അങ്കമാലി, വെല്‍കയര്‍ ഹോസ്പിറ്റല്‍ എറണാകുളം എന്നീ ടീമുകളും മത്സരത്തിനുണ്ടായിരുന്നു.

