ജസീനക്ക് അറബി നാട്ടില്‍ നിന്നും പുരസ്‌കാരം

Web Desk
1 Min Read

കോട്ടയം: കലയുമായി ബന്ധപ്പെട്ട് സിനിമയോടും അഭിനയത്തിനോടും മോഹം ഉണ്ടായിരുന്നിട്ടും ജസീന മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയത് ആ മോഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആയിരുന്നില്ല. ടെക്നോപാര്‍ക്കിലെ ഉദ്യോഗം സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. അവിടെ ജോലി ചെയ്യുമ്പോഴും മനസ്സില്‍ നിറയെ സിനിമ സ്വപ്‌നങ്ങള്‍ തന്നെ ആയിരുന്നു. ടെക്നോ പാര്‍ക്കിലെ ചില കലാപരിപാടികളില്‍ പങ്കെടുത്തത് വഴിത്തിരിവായി എന്ന് വേണം കരുതാന്‍. അവിടെ മിസ്. ടെക്നോപാര്‍ക്കായി ജസീനയെ തിരഞ്ഞെടുത്തിരുന്നു.

city exchange

പിന്നീട് ദുബായില്‍ ജോലി കിട്ടുമ്പോഴും മനസ്സില്‍ സിനിമ മോഹങ്ങളുമായിട്ടാണ് അവിടേക്കു പറന്നത്.
ക്രോസ്സ് റോഡ്, അമ്മ മരത്തണലില്‍ തുടങ്ങിയ സിനിമകളിലും ആല്‍ബം സോങ്, പ്രിവ്യൂ വീഡിയോ തുടങ്ങിയവയിലും അഭിനയിച്ചിട്ടുള്ള ജസീനക്ക് അറബി നാടും ഭാഗ്യത്തിന്റെ വഴി തുറന്നു കൊടുത്തു. ദുബായില്‍ വച്ച് ജമാലിന്റെ പുഞ്ചിരി എന്ന സിനിമയില്‍ അഭിനയിച്ചു.

ദുബായില്‍ നാഷണല്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്ത് വരുന്ന ജസീന റമദാന്‍ കാലത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ നൈഫ് പൊലീസിന്റെ സര്‍ട്ടിഫിക്കറ്റ് രണ്ടു തവണ വാങ്ങിയിട്ടുണ്ട്.
ഇങ്ങനെ ഒരു അംഗീകാരം വിദേശ നാട്ടില്‍ നിന്നും ലഭിച്ചതില്‍ ഈ കലാകാരി ഏറെ സന്തോഷത്തിലാണ്.

വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണ കൂടി ലഭിച്ചതോടെ നല്ല കഥാപാത്രങ്ങളും നല്ല അവസരങ്ങളും ലഭിച്ചാല്‍ ദുബായില്‍ നിന്നും ഏത് സമയത്തും കേരളത്തിലേക്ക് പറന്നെത്തുമെന്നാണ് ജസീന പറയുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!