ഇതായിരിക്കണം ഒരു ഇലക്ഷന്‍ കമ്മീഷ്ണര്‍

Web Desk
2 Min Read

രണ്ട് ദിവസം മുമ്പ് നടന്ന ഇലക്ഷന്‍ കമ്മീഷ്ണറുടെ പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോധ്യമായി, ഇത്രയും നല്ല, ജനങ്ങളുടെ സ്വകാര്യതയെ പറ്റിയും സുരക്ഷിതത്വത്തെപ്പറ്റിയും ചിന്തിക്കുന്ന ഒരു ഇലക്ഷന്‍ കമ്മീഷണര്‍ എന്തേ ഇതുവരെ ഉണ്ടായില്ല? ‘എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ’ ഈ ഡയലോഗ് ഓര്‍മ്മ വന്നു.

city exchange

രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളില്‍ പ്രധാനമായത്, എന്തുകൊണ്ട് വോട്ടര്‍സ് ലിസ്റ്റ് ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ നല്‍കിയില്ല എന്നതാണ്. അദ്ദേഹം കൃത്യമായ മറുപടി പറഞ്ഞു ഇലക്ട്രോണിക് ഫോമില്‍ കൊടുത്താല്‍ അത് മാനിപ്പുലേറ്റ് ചെയ്യാനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. അപ്പോള്‍ കെട്ടുകളാക്കി കൊടുത്താലും ഇതൊക്കെ സംഭവിച്ചു കൂടെ? നെക്സ്റ്റ്!

സിസിടിവി ദൃശ്യങ്ങള്‍ എന്തുകൊണ്ട് കൊടുത്തില്ല? ഉത്തരം വളരെ ലളിതമായിരുന്നു നമ്മുടെ അമ്മ പെങ്ങന്മാര്‍ വോട്ട് ചെയ്യുന്നത് നാട്ടുകാരെ കാണിക്കേണ്ടതുണ്ടോ അത് അവരുടെ സ്വകാര്യതയുടെ ലംഘനം അല്ലേ?
അച്ഛന്റെ പേരിന്റെ സ്ഥാനത്ത് എബിസിഡി അല്ലെങ്കില്‍ വണ്‍ ടൂ ത്രീ പൂജ്യം എന്നിവ നല്‍കിയതിന്റെ കാരണവും ഒരുപക്ഷേ അദ്ദേഹം ഉദ്ദേശിച്ചത് ഈ പറഞ്ഞ ഈ സ്വകാര്യതയുടെ ലംഘനം തന്നെയായിരിക്കുമോ?

പൊതുജനങ്ങളുടെ കാര്യത്തില്‍ ഇത്രയധികം ശുഷ്‌കാന്തി കാണിച്ച ഒരു ഇലക്ഷന്‍ കമ്മീഷണര്‍ ഇന്നേവരെ ഇന്ത്യാ രാജ്യം കണ്ടിട്ടില്ല, പാവം വീടില്ലാത്തവര്‍ക്ക് പോലും വോട്ട് നല്‍കാന്‍ വേണ്ടിയാണത്രേ വീട്ടു നമ്പറിന്റെ സ്ഥാനത്ത് പൂജ്യം കൊടുത്തത്. എന്തൊരുമഹാമനസ്‌കത.
നമ്മുടെ രാജ്യത്ത് അനേകം പേര്‍ കിടപ്പാടം ഇല്ലാതെ റോഡ് അരികില്‍ കിടന്നുറങ്ങുന്നുണ്ട് എന്ന ഭീകര സത്യം കൂടിയാണ് അദ്ദേഹം തന്റെ പത്രസമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചത്.

- Advertisement -
Ad image

പിന്നെ അദ്ദേഹം ഒരു കാര്യം കൂടി സൂചിപ്പിച്ചു- കള്ളവോട്ട് ഡ്യൂപ്ലിക്കേറ്റ് വോട്ട് എന്നിവ ഉണ്ടാകും ഇതിനൊക്കെ കാരണം രാഷ്ട്രീയ പാര്‍ട്ടികളാണ് അത് ചെയ്യാനോ തടയാനോ ഞങ്ങളെക്കൊണ്ട് ഒന്നും കഴിയില്ല വേണമെങ്കില്‍ തനിയെ ചെയ്തുകൊള്ളുക.

പക്ഷേ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യം ഇലക്ഷന്‍ കമ്മീഷണറുമായി വീണ്ടുമൊരു യുദ്ധത്തിന് പോകാതെ വളരെ സിമ്പിള്‍ ആയി ഒരു കാര്യം മാത്രം പറഞ്ഞു, ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട ഇദ്ദേഹം ഇനി ഇന്ത്യാ രാജ്യത്ത് ഇലക്ഷന്‍ കമ്മീഷ്ണറായി തുടരേണ്ട. ഞങ്ങള്‍ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇംപീച്ച്‌മെന്റിന് സാധ്യതയുണ്ടോ അഥവാ അനുവദിച്ചാല്‍ തന്നെ പാസ് ആകുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും വിഷയം ചൂടാറാതെ നിലനിര്‍ത്താന്‍ ഈ നടപടി ഉപകരിക്കും.

അഷറഫ് മടിയാരി

Share This Article
Leave a Comment
error: Content is protected !!