Readers Post
നാടിനെ ദുഃഖത്തിലാഴ്ത്തി റഫീഖിന്റെ പെടുന്നനെയുള്ള യാത്ര

മരണം അലംഘനീയമാണെങ്കിലും എന്നാല്‍ കൂടെ നടന്നവരുടെ പെട്ടെന്നുള്ള വേര്‍പാട് ദുഃഖ പൂരിതവമായിരിക്കും. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന സുഹൃദ് വലയത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു പ്രഭാതത്തിലെ റഫീഖിന്റെ യാത്ര.


പ്രഭാത പ്രാര്‍ഥന കഴിഞ്ഞപ്പോഴാണ് വാര്‍ത്ത കേട്ടത്. അറിഞ്ഞവര്‍ വസതിയിലേക്ക് പ്രവഹിച്ചു. അത്രയും സ്‌നേഹസമ്പന്നനായിരുന്നുവെന്നതിന്റെ തെളിവ്. ഉപജീവിതത്തിനായി ഓട്ടോ റിക്ഷയായിരുന്നു റഫീഖ് തിരഞ്ഞെടുത്തത്.

എന്നാല്‍ സമൂഹത്തോടും നാടിനോടും ഉള്ള പ്രതിബദ്ധതയും കടപ്പാടും റഫീഖ് ഒരിക്കലും മറന്നില്ല. മത- രാഷ്ട്രീയ സാമൂഹ്യ രംഗത്ത് സദാ പങ്കാളിത്തം വേണമെന്നത് റഫീഖിന്റെ രീതിയായായിരുന്നു; കൂട്ടിന് ഭാര്യയും. സ്വയം തൊഴില്‍ ഉപേക്ഷിച്ചായിരുന്നു മുന്‍പ് ആബിദ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം ഏറെടുത്തത്. പിന്നീട് വനിത ലീഗിന്റെ പഞ്ചായത്ത് സാരഥ്യം.


രണ്ടുപേരുടേയും സംയുക്ത ശ്രമം ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിരുന്ന ഒരു ഫുള്‍ ടൈം സഹചാരി. മത – രാഷ്ട്രീയ- തൊഴില്‍ രംഗങ്ങളില്‍ ഏല്‍പിച്ച കാര്യങ്ങള്‍ സത്യസന്ധതയോടും ആത്മാര്‍ഥതയോടെയും ഭംഗിയോടെയും ചെയ്തു തീര്‍ക്കുന്ന കൃത്യനിഷ്ഠ പുലര്‍ത്തുമായിരുന്നു റഫീഖ്. എല്ലാവവരുടെയും ഇഷ്ട കൂട്ടുകാരനായിരുന്നു ഇന്നലെ വരെ അദ്ദേഹം.
റഫീഖിന്റെ സ്‌നേഹമസൃണമായ പെരുമാറ്റത്തിന്റെയും അടുപ്പത്തിന്റെയും ആഴം വസതി സന്ദര്‍ശിച്ചവരുടെയും മയ്യിത്ത് നമസ്‌ക്കാരത്തിന് എത്തിയവരുടേയും ബാഹുല്യത്തില്‍ നിന്നും തിരക്കില്‍ നിന്നും മനസ്സിലാക്കാം. നാടിനു മുഴുവന്‍ അപരിഹാര്യമായ നഷ്ടവും ശുന്യതയുമാണ് സൃഷ്ടിച്ചത്.


