മലബാര്‍ സമരം; യൂണിവേഴ്‌സിറ്റിയില്‍ പഠന ചെയര്‍വേണം

Web Desk
1 Min Read

  • അബ്ദുസലാം ശാമില്‍ ഇര്‍ഫാനി കുനിയില്‍

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയ പോരാളികളെ സ്വാതന്ത്ര്യ ലിസ്റ്റില്‍നിന്ന്
ഒഴിവാക്കുകയാണ് ഫാസിസ്റ്റ് ഭരണകൂടം. ചരിത്രത്തെ തേച്ചു മാച്ചു കളഞ്ഞു എന്ത് നേട്ടമാണ് ഫാസിസ്റ്റുകള്‍ ഉദ്ദേശിക്കുന്നത്?
ചരിത്രമെന്നത് നടന്ന സംഭവങ്ങളാണ്. അതിനെ എങ്ങനെ മായ്ച്ചുകളയാന്‍ ശ്രമിച്ചാലും അടയാളങ്ങള്‍ അവശേഷിച്ചു കൊണ്ടേയിരിക്കും. ആയിരങ്ങളാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയത്. നിരവധി പേര്‍ ജീവന്‍ ബലിയര്‍പ്പിച്ചു. അനേകായിരം പേര്‍ ജയിലിലടക്കപ്പെട്ടു. പീഡനത്തിനിരയായി. അവര്‍ സഹിച്ച സമര ത്യാഗങ്ങളുടെ പരിണിതഫലമാണ് നാം സ്വാതന്ത്ര്യം അനുഭവിക്കുന്നത്.

city exchange


സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കാളികളാകാതെ ഒറ്റുകാരായി മാറിനിന്ന ആളുകള്‍ ഇപ്പോള്‍ സ്വാതന്ത്ര്യ പോരാളികളുടെ പേരുകള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതിനെ എല്ലാവരും പ്രതിരോധിക്കേണ്ടതാണ്.


പ്രതിരോധത്തിന്റെ ഭാഗമാ മായ്ക്കപ്പെട്ട സ്വാതന്ത്ര്യ പോരാളികളുടെ ചരിത്രവും പോരാട്ടങ്ങളും സ്‌കൂള്‍, കോളേജ് ചരിത്ര പാഠ്യപദ്ധതിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. സ്‌കൂള്‍ ക്ലാസുകളില്‍ ഇപ്പോഴത്തെ മലബാര്‍ ചരിത്ര പഠനം വളരെ പര്യാപ്തമാണ്. കോളേജ് തലങ്ങളില്‍ ചരിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ പഠിച്ച, ഗവേഷണം നടത്തി മായ്ക്കാന്‍ ശ്രമിക്കുന്ന മലബാര്‍ ചരിത്ര പോരാളികളെ പുനര്‍ജനിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. മലബാര്‍ കലാപം എന്ന നാലുവരിയില്‍ ഒതുക്കാതെ പോരാട്ട നായകന്മാരുടെയും മറ്റുമൊക്കെ ജീവചരിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിശദമായി പഠിപ്പിക്കാനുള്ള അവസരങ്ങള്‍ ആയിരിക്കണം സര്‍ക്കാര്‍ ഒരുക്കേണ്ടത്. ഫാസിസ്റ്റുകള്‍ മായിക്കപ്പെടാന്‍ ശ്രമിക്കുന്ന പോരാളികളുടെ ചരിത്രമാണ് പുനര്‍ജനിക്കുക. ഇപ്പോള്‍ ഭരിക്കുന്ന കേരള സര്‍ക്കാറും മറ്റും ഈ വിഷയത്തില്‍ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

- Advertisement -
Ad image


യൂണിവേഴ്‌സിറ്റികളിലും മറ്റും പ്രത്യേക ചെയറുകള്‍ പഠന മേഖല ഉണ്ടാക്കി മലബാര്‍ സമര പഠനമേഖലകള്‍ തന്നെ സൃഷ്ടിക്കാനും ശ്രമങ്ങള്‍ ഉണ്ടാകണം. മലബാര്‍ കലാപത്തിന് സിരാ കേന്ദ്രങ്ങളും മറ്റും നിലകൊള്ളുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഈ മേഖലയില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. മലബാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാര്‍ഷിക സ്മാരകമാക്കട്ടെ ഈ പഠന ചെയര്‍.

Share This Article
Leave a Comment
error: Content is protected !!