Readers Post
ജനറല്‍ കമ്പാര്‍ട്ട്‌മെന്റല്ല; റിസര്‍വേഷന്‍ ബോഗി
വന്ദേഭാരതിന്റെ എണ്ണം കൂട്ടിയിട്ടോ കൂടുതല്‍ പ്രീമിയം ട്രെയിനുകള്‍ കൊണ്ടുവന്നത് കൊണ്ടോ തീരുന്നതല്ല ഇവിടുത്തെ സാധാരണക്കാരന്റെ യാത്രാ ദുരിതം. സാമ്പത്തിക ലാഭത്തിനായി ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ വെട്ടിക്കുറച്ച് അതുകൂടി റിസര്‍വേഷന്‍ ആക്കിയതിന്റെ ദുരിതം അനുഭവിക്കുന്നത് സാധാരണ യാത്രക്കാരാണ്.
കൊച്ചുവേളി- മൈസൂര്‍ ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ തിരക്കല്ല ചിത്രത്തില്‍ കാണുന്നത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കാലുകുത്താന്‍ ഇടയില്ലാത്തതുകൊണ്ട് റിസര്‍വേഷന്‍ കോച്ച് കയ്യേറിയ യാത്രക്കാരുടെ ചിത്രമാണിത്. ടിടിഇമാര്‍ അക്രമിക്കപ്പെടുന്നതിന്റെ കാരണവും ആരുമറിയാതെ ദിവസവും ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും യാത്രക്കാര്‍ വീണു മരിക്കുന്നതിന്റെയും പരുക്കേല്‍ക്കുന്നതിന്റെയും കാരണവും ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ വെട്ടിക്കുറച്ച റെയില്‍വേയുടെ ഈ നടപടിയാണ്.
ഇനിയെങ്കിലും ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്കള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം റെയില്‍വേയുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ഈ വിഷയം ഇവിടുത്തെ ജനപ്രതിനിധികളും മാധ്യമങ്ങളും ചര്‍ച്ച ചെയ്യണം