
കൊച്ചി: ആധുനികതയും പാരമ്പര്യവും കൈകോര്‍ത്ത് തയ്യാറാക്കിയ ശീമാട്ടിയുടെ ഏറ്റവും പുതിയ സാരി ബ്രാന്റ് ദി ഗ്രേറ്റ് ഇന്ത്യന്‍ സാരി ഓഗസ്റ്റ് 20ന് കൊച്ചി ശീമാട്ടി ഷോറൂമിലും ഓഗസ്റ്റ് 21ന് കോട്ടയം ശീമാട്ടി ഷോറൂമിലും ഫ്ളാഗ്ഷിപ്പ് സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം സിന്ദൂര്‍ കളക്ഷന്‍ എന്ന പ്രത്യേക കളക്ഷന്‍സും വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും ലഭ്യമാക്കുന്ന വെഡ്ഡിംഗ് മാറ്റേഴ്സും ദി സെലസ്റ്റ് ബ്രാന്റും കോട്ടയത്ത് അവതരിപ്പിക്കും.

ജെന്‍ സി സ്‌റ്റൈലുകളെ മുന്‍നിര്‍ത്തിയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ സാരി എന്ന പുതിയ ഫാഷന്‍ സാരി ബ്രാന്റ് ശീമാട്ടി അവതരിപ്പിക്കുന്നത്. കൊച്ചി ശീമാട്ടിയില്‍ മുപ്പത്തിയൊന്നായിരം സ്‌ക്വയര്‍ ഫീറ്റിലും കോട്ടയം ശീമാട്ടിയില്‍ ഇരുപതിനായിരം സ്‌ക്വയര്‍ ഫീറ്റിലുമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ സാരി ഷോറൂമുകള്‍ ഒരുങ്ങുന്നത്. ഓഗസ്റ്റ് 21ന് തന്നെ ശീമാട്ടി യംഗ് ഷോറൂമുകളായ തിരൂര്‍, പാലാ, കോഴിക്കോട്, ശീമാട്ടി സെലസ്റ്റ് ഷോറൂമുകളായ പാലാ, ശീമാട്ടി ക്രാഫ്റ്റഡ് ഷോറൂമായ കോഴിക്കോട് എന്നിവിടങ്ങളിലും എക്സ്‌ക്ലൂസീവ് സാരി ബ്രാന്റ് ലഭ്യമാകും. ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ സാരി സ്റ്റോറായിരിക്കും കൊച്ചിയിലും കോട്ടയത്തും ആരംഭിക്കുന്നത്.

ഇന്ത്യയിലെ 200ലധികം സാരി ട്രഡീഷണലുകളില്‍ നിന്നും ട്രഡീഷണല്‍, ഫ്യൂഷന്‍ മോഡേണ്‍ ഡിസൈനുകളില്‍ നിന്നും തെരഞ്ഞെടുത്ത ഒരു ലക്ഷത്തിലധികം സാരികളാണ് ഈ ബ്രാന്‍ഡിന് കീഴിലായി ഒരുങ്ങിയിരിക്കുന്നത്. പാട്ടൂര്‍ കോട്ടണ്‍്, മംഗളഗിരി, സില്‍ക്ക് കോട്ടണ്‍ ബാഗ്രു പ്രിന്റ്, മത്ക ചന്ദേരി, സില്‍ക്ക് കോട്ട വിദര്‍ഭ ബോര്‍ഡര്‍, മംഗളഗിരി പിച്ച്വായി പ്രിന്റ്, പെന്‍ കലംകാരി, മെഴ്സറൈസ്ഡ് കോട്ടണ്‍, നാരായണ്‍പെട്ടു, മഹേശ്വരി ചന്ദേരി, ഖാദി ഹാന്‍ഡ്ലൂം, ഗദ്വാര്‍, കന്നി വര്‍ക്ക്, ടസ്സര്‍ ട്വീല്‍ സില്‍ക്ക്, റാന്നില സില്‍ക്ക്, ഓര്‍ഗന്‍സ അപ്ലിക്ക് വര്‍ക്ക്, ഗജ്ജി സില്‍ക്ക് അജ്രക് പ്രിന്റ്, ഫൂലിയ കോട്ടണ്‍, ഓര്‍ഗാനിക്ക് കോട്ടണ്‍, പോച്ചംപള്ളി കോട്ടണ്‍, നോയില്‍ കോട്ടണ്‍, നോയില്‍ സില്‍ക്ക്, മില്‍ മുംഗ, ഹാന്‍ഡ് മത്ക, മള്‍ ചന്ദേരി, കോട്ടണ്‍ മസ്ലിന്‍ എന്നിങ്ങനെ ഇന്ത്യയിലെ വൈവിധ്യമാര്‍ന്നതും മനോഹരവുമായ സാരികളുടെ ശേഖരം ആദ്യമായിട്ടാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ സാരി എന്ന ബ്രാന്റിന് കീഴില്‍ ഒരുക്കിയിരിക്കുന്നത്. 275 രൂപ മുതല്‍ വിവിധ സ്‌റ്റൈലുകളിലും ഡിസൈനുകളിലുമുള്ള സാരികള്‍ ലഭ്യമാകും.
ഷോപ്പ് ഇന്‍ ഷോപ്പുകള്‍, സ്റ്റാന്‍ഡ് എലോണ്‍ സ്റ്റോറുകള്‍, മാള്‍ ഔട്ട്ലെറ്റുകള്‍ തുടങ്ങി വിവിധ ഫോര്‍മാറ്റുകളിലാണ് ഈ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. ആദ്യഭാഗമായി കേരളത്തിലുടനീളവും പിന്നീട് പാന്‍- ഇന്ത്യന്‍ തലത്തിലേക്കും വിപുലീകരണം നടക്കും. കൊച്ചി, കോട്ടയം എന്നിവിടങ്ങളിലെ ഫ്ളാഗ്ഷിപ്പ് സ്റ്റോറുകളലും എടപ്പാളില്‍ സ്റ്റാന്റ് എലോണ്‍ സ്റ്റോറും കോഴിക്കോട്, തിരൂര്‍, പാലാ എന്നിവിടങ്ങളില്‍ ഷോപ്പ് ഇന്‍ ഷോപ്പ് സ്റ്റോര്‍ എന്ന രീതിയിലുമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
കാലാനുസൃതമായി സാരി സ്‌റ്റൈല്‍ ധരിക്കാന്‍ എളുപ്പമുള്ള റെഡി ടു ഡ്രേപ്പ് സാരികള്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ സാരി എന്ന ബ്രാന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാരി കാലഹരണപ്പെട്ട വസ്ത്രമല്ല നിരവധി അന്താരാഷ്ട്ര ബ്രാന്റുകളും അവരുടെ ഡിസൈനുകള്‍ നിര്‍മിക്കാനായി സാരി ഡിസൈനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നുണ്ട്.
വിവാഹത്തിനാവശ്യമായ എല്ലാവിധ കളക്ഷന്‍സും ഒരുമിച്ച് ലഭ്യമാക്കി വെഡ്ഡിംഗ് മാറ്റേഴ്സ് എന്ന ബ്രാന്‍ഡും കോട്ടയം ശീമാട്ടിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. വധുക്കള്‍ക്കായി മനോഹരമായ വിവാഹ സാരികള്‍, ഡിസൈനര്‍ ലഹങ്കകള്‍, എന്‍ഗേജ്മെന്റ് വസ്ത്രങ്ങള്‍, റിസപ്ഷന്‍ ഗൗണുകള്‍, പ്രീവെഡ്ഡിംഗ് ഔട്ട്ഫിറ്റുകള്‍ എന്നിവയും വരന്മാര്‍ക്കായി ഷെര്‍വാനികള്‍, സ്യൂട്ടുകള്‍, സ്‌റ്റൈലിഷ് കൂര്‍ത്തകള്‍, ഇന്‍ഡോ-വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ എന്നിവയും കോട്ടയം ശീമാട്ടിയുടെ ഒന്നാമത്തെ നിലയില്‍ ലഭ്യമാകും. വധുവരന്മാര്‍ക്ക് കൂടാതെ കുടുംബത്തിലെ എല്ലാവര്‍ക്കുമായി ഒരു വിവാഹത്തിന് വേണ്ടിയുള്ള സാരികള്‍, സല്‍വാര്‍ സ്യൂട്ടുകള്‍, ലഹങ്കകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വിവാഹത്തിനായി ആവശ്യമായ ജ്വല്ലറി, ഫുട്വെയര്‍, മേക്കപ്പ് തുടങ്ങിയവയും ഒരു കുടക്കീഴില്‍ വെഡ്ഡിംഗ് മാറ്റേഴ്സ് എന്ന ഈ ഡെഡിക്കേറ്റഡ് ബ്രാന്റില്‍ ലഭ്യമാകുന്നു.
വിവാഹദിനം കൂടുതല്‍ മനോഹരവും ഗംഭീരവുമാകാനായി ശീമാട്ടി, ദി സെലസ്റ്റ് എന്ന പേരിലുള്ള ഒരു പ്രത്യേക ബ്രൈഡല്‍ ബ്രാന്റും അവതരിപ്പിച്ചിട്ടുണ്ട്. മനോഹരമായ വെള്ള വിവാഹ വസ്ത്രങ്ങളാണ് ഈ ബ്രാന്റിന് കീഴില്‍ ഒരുക്കിയിരിക്കുന്നത്. ഗൗണുകള്‍, ലെഹങ്കകള്‍, സാരികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന കാലാതീതമായതും സങ്കീര്‍ണമായതുമായിട്ടുള്ള ഡിസൈനുകളാണ് ദി സെലസ്റ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്. അതിസൂക്ഷ്മമായ എംബ്രോയിഡറി, മനോഹരമായ ബീഡ് വര്‍ക്കുകളോടു കൂടിയ അലങ്കാരങ്ങള്‍ എന്നിവ ചേര്‍ത്ത് ഇന്നത്തെ കാലത്തെ വധുക്കള്‍ക്ക് ഇണക്കുന്ന രീതിയിലാണ് ഈ പ്രത്യേക കളക്ഷന്‍ ഒരുക്കിയിരിക്കുന്നത്.
ഈ ഓണക്കാലത്ത് ദി ഗ്രേറ്റ് ഇന്ത്യന്‍ സാരിക്കൊപ്പം ശീമാട്ടി പ്രത്യേകമായി അവതരിപ്പിക്കുന്ന മറ്റൊരു സാരി ശേഖരമാണ് സിന്ദൂര്‍ കളക്ഷന്‍സ്. ഓപ്പറേഷന്‍ സിന്ദൂറിനെ ആദരിക്കുന്ന ഈ കളക്ഷനോടൊപ്പം വൈവിധ്യമാര്‍ന്ന സ്‌റ്റൈലുകളിലുള്ള സാരികളും ഓണത്തിനായി പ്രത്യേകം തെരഞ്ഞെടുത്ത കളക്ഷനുകളും ശീമാട്ടിയില്‍ ലഭ്യമാണ്.
സാരി വെറുമൊരു വസ്ത്രം മാത്രമല്ല, മാറി മാറി വരുന്ന സ്‌റ്റൈലിന്റെ അടയാളം കൂടിയാണെന്നും ദി ഗ്രേറ്റ് ഇന്ത്യന്‍ സാരി എന്ന ബ്രാന്‍ഡിലൂടെ ഇന്ത്യയിലെ മികച്ച നെയ്ത്ത് കലകളെ ഒന്നിച്ചു കൊണ്ടുവരികയും പാരമ്പര്യത്തേയും വ്യക്തിത്വത്തേയും അതോടൊപ്പം തന്നെ സാരികളുടെ വൈവിധ്യമാര്‍ന്ന കളക്ഷന്‍സും ഒരുമിച്ച് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ശീമാട്ടി സി ഇ ഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്‍ പറഞ്ഞു.

