
കോട്ടയം: ലണ്ടന്‍ മലയാളിയായ വിപിന്‍ വേണുഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കാറ്റര്‍ പില്ലര്‍ എന്ന സിനിമയുടെ ടൈറ്റില്‍ പ്രകാശനം നടന്നു. സിറാജുദീന്‍ നാസര്‍ നായകനും മെറിന്‍ ഫിലിപ്പ് നായികയുമായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ പകുതിയില്‍ കൊച്ചിയില്‍ ആരംഭിക്കും.

സ്‌ക്രിപ്റ്റ്, എഡിറ്റിംഗ് മേഖലകളിലും തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് വിപിന്‍ വേണുഗോപാല്‍ നിര്‍മിക്കുന്ന ഈ സിനിമ ക്കുവേണ്ടി ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നത് ഹോളിവുഡ് സിനിമ രംഗത്ത് പ്രശസ്തനായ ജോഷ്വ ഇഗ് ഹോദരോ ആണ്.

പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് ലൈന്‍ പ്രൊഡ്യൂസര്‍ ജിനു വി നാഥ്, മ്യൂസിക് അഞ്ജന രാജ ഗോപാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഹംസ വള്ളിത്തോട്, കോസ്റ്റിയൂംസ് ദിവ്യ ജോബി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗോപിക ചന്ദ്രന്‍, നിര്‍മ്മാണം ഫസ്റ്റ് ഫീച്ചേഴ്സ് ആന്റ് അനലോക് നരേറ്റീവ് പ്രൊഡക്ഷന്‍.
