മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഗോപിക സൂരജിന്റെ ‘കണ്‍മണി അന്‍പോട്’ മ്യൂസിക് ആല്‍ബം റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: പ്രണയാതുരമായ ഒരു രാത്രിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘കണ്‍മണി അന്‍പോട്’ മ്യൂസിക് ആല്‍ബം പുറത്തുവിട്ടു. ഹൃദയഹാരിയായ ആ പ്രണയഗീതം ഏറ്റെടുത്ത് സംഗീതപ്രേമികള്‍. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും കോസ്റ്റിയും ഡിസൈനറുമായ ഗോപിക സൂരജാണ് ആല്‍ബത്തിലെ നായിക. ദീപക് രാജ് ആണ് നായക കഥാപാത്രം.

city exchange

കഥയും തിരക്കഥയും ഒരുക്കി ‘കണ്‍മണി അന്‍പോട്’ സംവിധാനം ചെയ്തിരിക്കുന്നത് ദിവാകൃഷ്ണ വി ജെ യാണ്. മീശ മീനാക്ഷി, നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ, മഞ്ഞുമന്ദാരമേ എന്നീ ഹ്രസ്വ ചിത്രങ്ങള്‍ക്കുശേഷം ദിവാകൃഷ്ണ വി ജെ സംവിധാനം ചെയ്യുന്ന മ്യൂസിക് ആല്‍ബമാണ് ‘കണ്‍മണി അന്‍പോട്’. സൈന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.

തിരുവനന്തപുരത്തെ ശ്രദ്ധേയമായ മേക്കപ്പ് സ്റ്റുഡിയോ ‘ബെല്ലാ ഗ്ലാമോറോ’യുടെ സാരഥി ഗോപിക സൂരജാണ് ഈ മ്യൂസിക് വീഡിയോയിലെ നായിക. ദാമ്പത്യ ജീവിതത്തിന്റെ വൈകാരിക സംഘര്‍ഷങ്ങളിലൂടെ ആര്‍ദ്രമായ പ്രണയം ചിത്രീകരിക്കുന്നതാണ് ഈ വീഡിയോ.

ഒരു പ്രീമിയര്‍ പത്മിനി കാറും ഈ വീഡിയോയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. പ്രശാന്ത് മോഹന്‍ എം പി, അമിത് ബ്രദേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ വീഡിയോയുടെ നിര്‍മ്മാണം. സംഗീതവും ആലാപനവും അഭിറാം ആര്‍ ജെ. ക്യാമറ- ആഷിക് ബാബു, എഡിറ്റര്‍- അശ്വന്ത് എസ് ബിജു, ആകാശ് ജെ എസ്, നന്ദുകൃഷ്ണ വി ജെ, വിഷ്ണു സായി എന്നിവരാണ് സഹസംവിധായകര്‍. പോസ്റ്റര്‍ ഡിസൈന്‍- വിനായക് ശിവ, ശ്യാം സി ഷാജി, വിവേക് പി ആര്‍ തുടങ്ങിയവരാണ് ‘അന്‍പോട്’ മ്യൂസിക് ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!