

ദോഹ: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായിരുന്ന അഡ്വ. പി ടി തോമസിന്റേയും ടി എച്ച് മുസ്തഫയുടെയും ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി ആര്‍ ദിജേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ടും കല്‍പ്പറ്റ എം എല്‍ എയുമായ അഡ്വ. ടി സിദ്ദിഖ് അനുസ്മരണ പ്രഭാഷണം നടത്തി.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു.


കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി പി ടി തോമസ് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ എന്ന വയലാറിന്റെ ഗാനം ആലപിച്ചു കൊണ്ടാണ് അനുസ്മരണ ചടങ്ങ് ആരംഭിച്ചത്.
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, രക്ഷാധികാരികളായ കെ കെ ഉസ്മാന്‍, മുഹമ്മദ് ഷാനവാസ്, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഇന്‍കാസ് യൂത്ത് വിംഗ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ റിഷാദ് മൊയ്ദീന്‍ തുടങ്ങിയവര്‍ മണ്‍മറഞ്ഞ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചു. ഇന്‍കാസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷിജു കുര്യാക്കോസ് സ്വാഗതവും ട്രഷറര്‍ ബിനീഷ് കെ അഷറഫ് നന്ദിയും രേഖപ്പെടുത്തി.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി അംഗം ഡേവിസ് ഇടശ്ശേരി, ജനറല്‍ സെക്രട്ടറി ഷെമീര്‍ പുന്നൂരാന്‍, എക്‌സിക്യൂട്ടീവ് അംഗം എം എം മൂസ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ബിനു പീറ്റര്‍, പി ടി മനോജ്, എല്‍ദോസ് സി എ, എല്‍ദോ എബ്രഹാം, നബില്‍ മുഹമ്മദ്, പി ആര്‍ രാമചന്ദ്രന്‍, ജയ രാമചന്ദ്രന്‍, സിറില്‍ ജോസ്, ബെന്‍സണ്‍ ചാണ്ടി, അശ്വിന്‍ ആര്‍ കൃഷ്ണ, ബൈജു ദാസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, വനിതാ- യൂത്ത് വിംഗ് ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.

