വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തര്‍ ഘടകം നാട്ടില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും

Web Desk
1 Min Read

ദോഹ: ഏഴുമഹല്ലുകളുടെ സംയുക്ത കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തര്‍ ഘടകം നാട്ടില്‍ വിവിധ പദ്ധതികള്‍ക്കായി ധനസഹായം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹൃദയപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു വീടുകള്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കും. ഒരു വീട് പറമ്പില്‍ പള്ളി മഹല്ലിലും മറ്റൊന്ന് വില്ല്യാപ്പള്ളി ടൗണ്‍ മഹല്ലിലുമാണ് നല്‍കുന്നത്.

city exchange

എസ് എസ് എല്‍ സി പരീക്ഷയില്‍ എം ജെ ഹൈസ്‌ക്കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്യാഷ് അവാര്‍ഡും മൊമന്റോയും വി എം ജെ വിദ്യാഭ്യാസ വിംഗ് ആയ അലിഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാട്ടില്‍ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിച്ചു നല്‍കാനും അരയാക്കൂല്‍ താഴയിലേ ഒരു പെണ്‍കുട്ടിക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം നല്‍കാനും ഖത്തറില്‍ ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിച്ചു.

ആക്ടിംഗ് പ്രസിഡണ്ട് ഹാഷിം പി കെ അധ്യക്ഷത വഹിച്ചു. കെ എം നാസര്‍, കുഞ്ഞമ്മദ് തിയ്യാറമ്പത്ത്, കെ പി ഇബ്രാഹിം, സത്താര്‍ തുണ്ടിയില്‍, കയ്യാല അബ്ദുറഹിമാന്‍, പി കെ കെ അബ്ദുല്ല, ജാഫര്‍ മേയന, ഡോ. നൗഷാദ് തയ്യില്‍, പി പി നാസര്‍, ഫൈസല്‍ കെ എം, മുഹമ്മദലി എം കെ, നിസാര്‍ പാറേമ്മല്‍, സമീര്‍ കേച്ചേരി, ഇ എം കുഞ്ഞമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

- Advertisement -
Ad image

ഷാദുലി കോറോത്ത് പ്രാര്‍ഥന നടത്തി. ജനറല്‍ സിക്രട്ടറി പി വി എ നാസര്‍ സ്വാഗതവും പി പി കെ നസീര്‍ നന്ദിയും പറഞ്ഞു..

Share This Article
Leave a Comment
error: Content is protected !!