അല്‍ഖുദുവ ഇസ്ലാമിക് കോഴ്‌സ് ആദ്യ സെമസ്റ്റര്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖുദുവ സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് കോഴ്‌സിന്റെ ആദ്യ സെമെസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

city exchange

മദീന ഖലീഫ നോര്‍ത്തിലെ ഇസ്‌ലാഹി സെന്റര്‍ അങ്കണത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ കോഴ്‌സ് ഡയറക്ടര്‍ കൂടിയായ അബ്ദുല്ലത്തീഫ് നല്ലളം ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയവരുടെ പേരുകള്‍ പ്രഖ്യാപിച്ചു.

ഇസ്‌ലാമിലെ അടിസ്ഥാന വിഷയങ്ങളില്‍ ഊന്നി നിന്നുകൊണ്ട് നാല് സെമസ്റ്ററുകളായാണ് കോഴ്‌സ് നടക്കുന്നത്. വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനം നടത്താനും അറിവ് നേടാനും കോഴ്‌സ് മുഖേന സാധിച്ചതായി പഠിതാക്കള്‍ അറിയിച്ചു.

ഖത്തറിലെയും മറ്റു ജി സി സി രാജ്യങ്ങളിലേയും കേരളത്തിലെയും പ്രഗല്‍ഭരായ പണ്ഡിതരാണ് ഓണ്‍ലൈനായും ഓഫ്‌ലൈനായും നടക്കുന്ന ക്ലാസുകളില്‍ ഫാക്കല്‍റ്റികളായി എത്തുന്നത്.

- Advertisement -
Ad image

ചീഫ് കോഡിനേറ്റര്‍ മുജീബ് റഹ്‌മാന്‍ മദനി, അഡ്മിന്‍ ഡയറക്ടര്‍ ഡോ. റസീല്‍, എക്‌സാം
കണ്‍ട്രോളര്‍ നസീഫ നൂര്‍ എന്നിവര്‍ സംസാരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0097455348313 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!