സ്‌കിയ ഖത്തറിന് പുതിയ ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഖത്തറിലെ പ്രവാസികളുടെ സാമൂഹ്യ കൂട്ടായ്മയായ സൗത്ത് കേരള എക്സ്പാട്സ് അസോസിയേഷന്‍ (സ്‌കിയ ഖത്തര്‍) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

നാല് പതിറ്റാണ്ടായി സാമൂഹ്യ സേവന മേഖലയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന സ്‌കിയ പല ബൃഹത്തായ ക്ഷേമപദ്ധതികളും നടത്തി വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമായി നിര്‍ദ്ദനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസ സൗകര്യം, ഭക്ഷണം, ആംബുലന്‍സ് തുടങ്ങിയ സേവനങ്ങള്‍ നല്‍കി കൊണ്ട് അഭയകേന്ദ്രം സ്‌കിയ ഖത്തറിന്റെ പങ്കാളിത്തത്തോടെ നടന്നു വരുന്ന സ്ഥാപനമാണ്. തിരുവനന്തപുരം ജില്ലയില്‍ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കുന്നതനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ നിര്‍ധനരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതിമാസ റേഷന്‍, വിദ്യാഭ്യാസ സഹായങ്ങള്‍, രക്തദാന ക്യാമ്പുകള്‍, ആരോഗ്യ ബോധവവല്‍ക്കരണ പരിപാടികള്‍, കായിക മല്‍സരങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയായ ബിലാല്‍ ഹരിപ്പാട് പ്രസിഡന്റായും കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ സെയ്തു മുഹമ്മദ് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും രണ്ട് ദശാബ്ദക്കാലമായി സംഘടനയുടെ നേതൃത്വ തലങ്ങളില്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ വഹിച്ച് കൊണ്ട് സജീവമാണ്.

അബ്ദുല്‍ ജലീല്‍, സബാ സൈന്‍ (വൈസ് പ്രസിഡന്റുമാര്‍), ഷാനവാസ് ഖാന്‍ (ട്രഷറര്‍), ഫാറൂഖ് ഹുസൈന്‍, നിസാം നജീം (സെക്രട്ടറിമാര്‍). ജില്ലാ കോഡിനേറ്റ്ര്മാരായി റിയാസ് മാഹീന്‍ (തിരുവനന്തപുരം), ഷാജി കരുനാഗപ്പള്ളി (കൊല്ലം), മുഹമ്മദ് ഹാഷിര്‍ (ആലപ്പുഴ), ഷമീര്‍ മജീദ് (പത്തനംതിട്ട), ഹുസൈന്‍ കെ എച്ച് (കോട്ടയം), അനസ് മൈതീന്‍ (ഇടുക്കി) എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പര്‍മാരായി മുഹമ്മദ് ഫാറൂഖ്, സിദ്ദീഖ് സൈനുദ്ദീന്‍, അസീം എം ടി, അബ്ദുല്‍ കരീം ലബ്ബ, സുധീര്‍, നാസര്‍ അടൂര്‍ തുടങ്ങിയവരെയും തെരെഞ്ഞെടുത്തു.

- Advertisement -
Ad image

അഹ്ലന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന പൊതു യോഗത്തില്‍ ഹബീബ് റഹ്മാന്‍ കീഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. പ്രവര്‍ത്തക സമിതിയുടെയും ഭരണ സമിതി അംഗങ്ങളുടെയും തിരഞ്ഞെടുപ്പിന് ഉപദേശക സമിതി അംഗം റഷീദ് അഹമ്മദ് നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!