ഗുഡ് -ലൈഫ് യൂത്ത് മിഷന്‍ ഖത്തറിന് പുതിയ ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: വെല്‍നസ് ആക്ടിവിറ്റി ക്ലബ്ബായ ഗുഡ് ലൈഫ് യൂത്ത് മിഷന്‍ ഖത്തര്‍ (ജിം) പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഡയറക്ടര്‍ ബോര്‍ഡിന് കീഴില്‍ അഞ്ച് പുതിയ ഏരിയകള്‍ കൂടി നിലവില്‍ വന്നു.

city exchange

പുതിയ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ചെയര്‍മാനായി ഷഫീഖ് മുഹമ്മദ്, വൈസ് ചെയര്‍മാന്‍മാരായി അബ്ദുല്‍ ലത്തീഫ്, ഇബ്രാഹിം എ പി, അഡ്മിന്‍ മാനേജര്‍ ജവാദ് അഹമദ്, പി ആര്‍ മാനേജര്‍ നിഷാദ് പരപ്പനങ്ങാടി, ഫിനാന്‍സ് മാനേജര്‍ ഫസല്‍ പലെകൊടന്‍, സ്ട്രാറ്റെജി ആന്റ് ഇന്നൊവെഷന്‍ നൗഫല്‍ സി സി എന്നിവരെ തെരഞ്ഞെടുത്തു.

ഏരിയ ഡയറക്ടര്‍മാരായി തുമാമ ഏരിയ മന്‍സൂര്‍ അലി, ആസ്‌പൈര്‍ ഏരിയ ജസീല്‍ കെ പി, ദോഹ ഏരിയ ഇസ്മായില്‍ ബിന്‍ അഹമദ്, റയ്യാന്‍ ഏരിയ ഷുഹൈബ് വി പി, വക്ര ഏരിയ ശിറാസ് കെ കെ എന്നിവരെയും തെരഞ്ഞടുത്തു.

Share This Article
Leave a Comment
error: Content is protected !!