കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ മാനേജ്‌മെന്റ് വീക്കിന് തുടക്കമായി

Web Desk
2 Min Read

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ മാനേജ്മെന്റ് വീക്ക് 2026ന് തുടക്കമായി. മാര്‍ച്ച് 13 വരെ വ്യത്യസ്ത പരിപാടികളുമായാണ് മാനേജ്മെന്റ് വീക്ക് 2026 നടപ്പാക്കുന്നത്.

city exchange

മാനേജ്മെന്റ് വാരാഘോഷം എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ പരസ്പരം പിന്തുണയ്ക്കണമെന്ന് വനിതാദിന സന്ദേശത്തില്‍ കലക്ടര്‍ പറഞ്ഞു. ഒരു സ്ത്രീയുടെ വിജയത്തിലും പരാജയത്തിലും മറ്റൊരു സ്ത്രീ അവളുടെ കൂടെ നില്‍ക്കണം.

കേരളത്തില്‍ വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സ്ത്രീകള്‍ മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തരായി വളര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ വിദ്യാഭ്യാസവും ആരോഗ്യരംഗത്തിലെ പുരോഗതിയും പലപ്പോഴും സാമ്പത്തിക സ്വാതന്ത്ര്യമായി മാറുന്നില്ലെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും അമിത ചിന്ത ഒഴിവാക്കുകയും വേണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. എല്ലാ നിമിഷവും സന്തോഷത്തോടെ ജീവിക്കാന്‍ പഠിക്കണമെന്നും ജി പ്രിയങ്ക പറഞ്ഞു. ‘

- Advertisement -
Ad image

കെ എം എ ഹൗസില്‍ സൗജന്യ ആരോഗ്യ പരിശോധന, കെ എം എ- വര്‍മ ഹോംസ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് ലോഞ്ച് എന്നിവയും നടന്നു. വര്‍മ ഹോംസ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ് ഡോ. മിനി വര്‍മയില്‍ നിന്നും ജില്ലാ കലക്ടര്‍ ജി പ്രിയങ്ക സ്വീകരിച്ചു.

കെ എം എ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് വീക്ക് ചെയര്‍ ഡോ. അനില്‍ ജോസഫ് സ്വാഗതവും ഹോണററി സെക്രട്ടറി കെ അനില്‍ വര്‍മ നന്ദിയും പറഞ്ഞു.

വാരാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്‍പതിന് വൈകിട്ട് അഞ്ച് മണിക്ക് പ്രൊഫ. കെ ടി ചാണ്ടി സ്മാരക പ്രഭാഷണം കെ എം എ മുന്‍ പ്രസിഡന്റ് സുനില്‍ കെ സക്കറിയ നിര്‍വഹിക്കും. വി ഗാര്‍ഡ് സ്ഥാപകനും പ്രമോട്ടറുമായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി മുഖ്യാതിഥിയായിരിക്കും.

മാര്‍ച്ച് 11ന് വൈകിട്ട് ആറരയ്ക്ക് ഇന്‍സൈറ്റ് എക്സ് സെഷനില്‍ സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ഡോ. കെ എന്‍ രാഘവന്‍ സംസാരിക്കും.

മാര്‍ച്ച് 12ന് വൈകിട്ട് ആറരയ്ക്ക് റീല്‍ ട്രൈബ് സഹസ്ഥാപകന്‍ ബിനു ബാലനും പ്രൊഫസറും കോളമിസ്റ്റും ഇന്റര്‍നാഷണല്‍ അഫയേഴ്സ് അനലിസ്റ്റുമായ നിര്‍മല്‍ അബ്രഹാമും ചേര്‍ന്നുള്ള ഇന്‍ കോണ്‍വര്‍സേഷന്‍ അരങ്ങേറും.

മാര്‍ച്ച് 13ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മറൈന്‍ഡ്രൈവ് താജ് വിവാന്തയില്‍ കെ എം എ വിമെന്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് 2026 ഗിവ് ടു ഗെയിനും കെ എം എ വാരാഘോഷ സമാപനവും അരങ്ങേറും.

Share This Article
Leave a Comment
error: Content is protected !!