കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് അമേരിക്കന്‍ കമ്പനിയായ ചോയ്സ് ഹോട്ടല്‍ ഇന്റര്‍നാഷണല്‍

Web Desk
2 Min Read

ക്ലാരിയോണ്‍ ഹോട്ടല്‍ ഖയാല്‍ @ കൊച്ചി പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: സുബ ഹോട്ടല്‍സ് ലിമിറ്റഡ് യു എസ് കമ്പനിയായ ചോയ്സ് ഹോട്ടല്‍ ഇന്റര്‍നാഷണലുമായി സഹകരിച്ച് കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ ഗ്രൂപ്പുകളിലൊന്നായ ചോയ്‌സ് ഹോട്ടല്‍ ഇന്റര്‍നാഷണല്‍ യു എസ് എയും ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ ഗ്രൂപ്പുകളിലൊന്നായ സുബ ഹോട്ടല്‍സും ചേര്‍ന്ന് ആരംഭിച്ച ക്ലാരിയോണ്‍ ഹോട്ടല്‍ ഖയാല്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു.

city exchange

ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ഗ്രൂപ്പായ ചോയ്സ് ഹോട്ടല്‍ ഇന്റര്‍നാഷണല്‍ യുഎസ്എ സുബ ഹോട്ടല്‍സ് ലിമിറ്റഡിന്റെ ഇന്ത്യയിലെ ആദ്യ ഹോട്ടലാണ് ക്ലാരിയോണ്‍ ഹോട്ടല്‍ ഖയാല്‍. കൊച്ചിയിലെ ഹോട്ടലില്‍ 70 ആഡംബര മുറികളും സ്യൂട്ടുകളും ഉണ്ട്. അത്യാധുനിക സജ്ജീകരണങ്ങളാണ് ഓരോ മുറിയിലും ഒരുക്കിയിട്ടുള്ളത്.

വിവിധ ഇവന്റുകള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ 120 അതിഥികളെ ഉള്‍ക്കൊളളാന്‍ കഴിയുന്ന ടോപസ് ബാങ്ക്വറ്റ് ഹാള്‍ ആഡംബരവും ചാരുതയും പ്രദാനം ചെയ്യുന്നു. എമറാള്‍ഡ്, റൂബി എന്നീ പേരുകളില്‍ രണ്ട് ബോര്‍ഡ് റൂമുകളുമുണ്ട്. 10 മുതല്‍ 20 വരെ ആളുകളെ ഉള്‍ക്കൊള്ളുന്ന കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ക്ക് ഇവ അനുയോജ്യമാണ്. 30 മുതല്‍ 50 വരെ അതിഥികളെ ഉള്‍ക്കൊള്ളുന്ന പൂള്‍ സൈഡ് വെന്യു ‘സ്സര്‍’ മോട്ടിവേഷണല്‍ ട്രെയിനിംഗുകള്‍ക്കും സായാഹ്ന കൂടിച്ചേരലുകള്‍ക്കും സഹായകരമാണ്. ഔട്‌ഡോര്‍ ഇവന്റുകള്‍ക്കും പദ്ധതിയുണ്ട്. ഭക്ഷണത്തിനായി ഹലാല്‍ മാംസcാണ് ഉപയോഗിക്കുക.

- Advertisement -
Ad image

രണ്ട് വ്യത്യസ്തമായ റെസ്റ്റോറന്റുകളില്‍ അതിഥികള്‍ക്ക് രുചികള്‍ ആസ്വദിക്കാം. സിനമന്‍ റസ്റ്ററന്റില്‍ തനത് രുചികള്‍ ആസ്വദിക്കാം. സര്‍ റൂഫ്ടോപ്പ് റെസ്റ്റോറന്റ്, ഇന്‍ഫോ പാര്‍ക്ക് സിറ്റിയുടെ അതിമനോഹരമായ കാഴ്ചകളും വിഭവങ്ങളുടെ സമൃദ്ധമായ ഓപ്ഷനുകളും നല്‍കുന്നു. വൈകുന്നേരം മാത്രമേ ഇത് തുറക്കു. ജിം, സ്പാ, സ്വിമ്മിംഗ് പൂള്‍ സൗകര്യങ്ങളുമുണ്ട്. കേക്ക് വാക്ക് കേക്ക് ഷോപ്പ്, 24 X 7 ഗസ്റ്റ് അസിസ്റ്റന്‍സ്, പാര്‍ക്കിംഗ് സൗകര്യം എന്നിവയുമുണ്ട്.

വിശാലമായ സ്ഥലം, മുറിയുടെ വലിപ്പം, പാര്‍ക്കിംഗ്, വിരുന്ന് സൗകര്യങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളതായി സുബ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മന്‍സൂര്‍ മേത്ത പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖല, ഇന്‍ഫോപാര്‍ക്ക് വികസനം എന്നിവ മുന്നില്‍കണ്ടുള്ള സൗകര്യങ്ങളാണ് ഹോട്ടലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരും വര്‍ഷങ്ങളിലെ കൊച്ചിയുടെ വളര്‍ച്ചയും വികസനവും മുന്നില്‍ കണ്ടുള്ള സൗകര്യങ്ങളാണ് ഹോട്ടലില്‍ ഒരുക്കിയിട്ടുള്ളത്.

കേരളത്തില്‍ കൂടുതല്‍ പങ്കാളിത്തത്തിന് ചര്‍ച്ചകള്‍ നടന്നു വരികയാണ്.

വാര്‍ത്താ സമ്മേളനത്തില്‍ സുബ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മന്‍സൂര്‍ മേത്ത, ഖയാല്‍ മാനേജിംഗ് ഡയറക്ടര്‍ ഫസല്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!