ഖത്തര്‍ ലോകകപ്പ് ആദ്യഘട്ട ടിക്കറ്റ് അപേക്ഷകര്‍ 17 മില്യന്‍

Web Desk
1 Min Read

ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പ് 2022 ടിക്കറ്റുകള്‍ക്കായി ആദ്യഘട്ടത്തില്‍ റജിസ്റ്റര്‍ ചെയ്തത് 17 മില്യന്‍ പേര്‍. ഏറ്റവും കൂടുതല്‍ ടിക്കറ്റിന് അപേക്ഷിച്ചത് ആതിഥേയ രാജ്യമായ ഖത്തറില്‍ നിന്നുതന്നെയാണ്.

city exchange

ഖത്തറിന് പിന്നാലെ അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ, മെക്‌സിക്കോ, സൗദി അറേബ്യ, യു എ ഇ, യു എസ് എ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ടിക്കറ്റ് അന്വേഷണവുമായി എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ടിക്കറ്റിന് സമീപിച്ചത് ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിനാണ്. 1.8 മില്യന്‍ പേരാണ് ഫൈനല്‍ ടിക്കറ്റ് അന്വേഷിച്ചത്.

ജനുവരി 19ന് ആരംഭിച്ച് ഫെബ്രുവരി എട്ടിനാണ് ആദ്യഘട്ട ടിക്കറ്റ് റജിസ്‌ട്രേഷന്‍ അവസാനിച്ചത്. മാര്‍ച്ച് എട്ടിനകം വിജയകരമായി അപേക്ഷ നല്കിയവരേയും ഭാഗികമായി പൂര്‍ത്തിയാക്കിയവരേയും അപേക്ഷിച്ച രീതി ശരിയാവാത്തവരേയും വിവരം അറിയിക്കും. അനുവദിച്ച ടിക്കറ്റിന് പണമടക്കേണ്ട അവസാനി ദിവസവും അറിയിക്കും.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!