

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മതാര്‍ഖദീം എഡ്യൂകെയര്‍ ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ എട്ടാമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തിയ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഘോഷയാത്രയോടെ ആരംഭിച്ചു. ചാലിയാര്‍ ദോഹ അംഗങ്ങളെ അല്‍ സദ്ദ്, അല്‍ വക്ര, അല്‍ അറബ്, അല്‍ റയ്യാന്‍ എന്നീ നാല് ടീമുകളായി തിരിച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റും പെനാല്‍റ്റി ഷൂട്ട് ഔട്ടും വടംവലിയും ക്രിക്കറ്റ് ബോളിംങ് മത്സരവും സംഘടിപ്പിച്ചു.

ഫുട്‌ബോള്‍ മത്സരത്തില്‍ അല്‍ റയ്യാന്‍ ടീമും ഷൂട്ട് ഔട്ട് മത്സരത്തില്‍ അല്‍ സദ്ദ് ടീമും ക്രിക്കറ്റ് ബോളിംഗ് മത്സരത്തില്‍ അല്‍ അറബ് ടീമും വടംവലിയില്‍ അല്‍സദ്ദ് ടീമും വിജയികളായി. അല്‍സദ്ദ് ടീം ഓവറോള്‍ ചാമ്പ്യന്‍മാരായി.


ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം അധ്യക്ഷത വഹിച്ചു. ചടങ്ങ് ഇന്ത്യന്‍ എംബസി ഡിഫെന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ മോഹന്‍ അറ്റ്‌ലാ ഉത്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി ടി സിദ്ദീഖ് ചെറുവാടി സ്വാഗതം പറഞ്ഞു. ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റ് റേഡിയോ പാര്‍ട്ണറായ റേഡിയോ സുനോ അവതാരകര്‍ അപ്പുണ്ണി, ഷാഫി, അഷ്ടമി എന്നിവര്‍ സംസാരിച്ചു. ഉദ്്ഘാടനത്തോട് അനുബന്ധിച്ച് നടന്ന മാസ് ഡ്രില്ലിന് ട്രെയിനര്‍ വികാസ് നേതൃത്വം നല്‍കി.
സമാപന ചടങ്ങിന്റേയും വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങിന്റെയും ഉദ്്ഘാടനം ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജ് നിര്‍വഹിച്ചു. സാമൂഹിക പ്രവര്‍ത്തകരായ അബ്ദു റഹൂഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂര്‍, ചാലിയാര്‍ ദോഹ ഉപദേശക സമിതി അംഗം സിദ്ദീഖ് വാഴക്കാട് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

ഖത്തര്‍ വേള്‍ഡ് കപ്പ് 2022ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരും മാസങ്ങളില്‍ വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചാലിയാര്‍ ദോഹ ഭാരവാഹികള്‍ അറിയിച്ചു.
ഭാരവാഹികളായ രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയില്‍, ഡോ. ഷഫീഖ് മമ്പാട്, അഡ്വ. ജൗഹര്‍, അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, സാബിക് എടവണ്ണ, നിയാസ് മൂര്‍ക്കനാട്, തൗസീഫ് കാവനൂര്‍, ഫൈറോസ് പോത്തുകല്ല്, അജ്മല്‍ അരീക്കോട്, കേശവ് ദാസ് നിലമ്പുര്‍ എന്നിവര്‍ കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ ജാബിര്‍ ബേപ്പൂര്‍ നന്ദി പറഞ്ഞു.

