മഹാരാജ ഹോസ്റ്റല്‍ ചിത്രീകരണം തുടങ്ങി

Web Desk
1 Min Read

കൊച്ചി: സജിന്‍ ചെറുകയില്‍, സുനില്‍ സുഖദ, ആന്‍ മറിയ, ചിത്ര നായര്‍, അഖില്‍ നൂറനാട്, ശരത് ബാബു, അഖില്‍ ഷാ, സന്ദീപ് എസ് പി, അഭിരാമി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചാരുവാകന്‍ കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഹാരാജ ഹോസ്റ്റല്‍’ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

city exchange

നിയോ ഫിലിം സ്‌കൂളില്‍ നടന്ന പൂജ വേളയില്‍ ജെയിന്‍ ജോസഫ് മഹാരാജ ഹോസ്റ്റലിന്റെ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു. സുകുമാര്‍ തെക്കേപ്പാട്ട് ആദ്യ ക്ലാപ്പടിച്ചു.

സിബി മലയില്‍, ലിയോ തദേവൂസ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മധുമിത പ്രൊഡക്ഷന്‍സ്, അച്ചല ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ കരുമുറു രഘുരാമു, തേജസ്വി സുഭാഷ് നുണ, എം എസ് ചലപതി റാവു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഷ്‌കര്‍ അലി നിര്‍വ്വഹിക്കുന്നു.

സംഗീതം- അരുണ്‍ തോമസ്, എഡിറ്റര്‍- നിതിഷ് മിത്ര, സംഭാഷണം- രാജ, നിരഞ്ജന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യുസര്‍- അഷ്‌കര്‍ അലി, ലൈന്‍ പ്രൊഡ്യൂസര്‍- വിജയ് പിഡിപ്പ, പ്രൊജക്ട് ഡിസൈനര്‍- ശശി പൊതുവാള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- വേലു വാഴയൂര്‍, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ്- സരിത സുഗീത്, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, നൃത്തം- ഇംതിയാസ് അബൂബക്കര്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ- അഷ്‌കര്‍ അലി, രാജ്, നിരഞ്ജന്‍, ടൈറ്റില്‍, പബ്ലിസിറ്റി ഡിസൈന്‍- അജിന്‍ മെനകത്ത്, സൂരജ് സൂരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഡുഡു ദേവസി, അസിസ്റ്റന്റ് ഡയറക്ടര്‍- സന്ദീപ് മന്ത്രാല, റെതിന്‍ റാം, എ മഹാദേവന്‍, ശങ്കര്‍ കാവാനാട്ട്, ഹരീഷ് ഹംസ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനില്‍ ജി നമ്പ്യാര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!