കൊയിലാണ്ടിക്കൂട്ടം സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: സ്വകാര്യ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ കൊയിലാണ്ടി- യു എ ഇ സാമൂഹ്യ പ്രവര്‍ത്തകനും കലാകാരനുമായ അബ്ദുല്‍ ഖാദര്‍ പരപ്പാളകത്തിന് കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ എക്‌സിക്യുട്ടീവ് സ്വീകരണം നല്‍കി.

city exchange

പ്രസിഡന്റ് മന്‍സൂര്‍ അലി അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ ചെയര്‍മാന്‍ ഫൈസല്‍ മൂസ്സ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ അഹമ്മദ് മൂടാടി അബ്ദുല്‍ ഖാദറിനെ സദസ്സിന് പരിചയപ്പെടുത്തി. കെ കെ വി മുഹമ്മദ് അലി, മുസ്തഫ എം വി, ഷബീബ് ആര്‍ എം എസ്, മന്‍സൂര്‍ പി കെ, അബ്ദുല്‍ ഗഫൂര്‍ കാവും വട്ടം, സുനില്‍ മീത്തല്‍, ജാസിര്‍ ആമീന്‍, ഷഫീക് പി എ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സിക്രട്ടറി അനില്‍ പൂക്കാട് സ്വാഗതം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!