വിനീത് ശ്രീനിവാസന്‍ നായകനായ ചടങ്ങ് ചിത്രീകരണം പൂര്‍ത്തിയായി

Web Desk
1 Min Read

കൊച്ചി: തിയേറ്റര്‍ ഒഫ് ഡ്രീംസ്, എം സ്റ്റാര്‍ എന്റെര്‍ടൈന്‍മെന്റ് എന്നീ ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ഡെല്‍റ്റ മണി, ഷബീര്‍ മല വെട്ടത്ത് എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ അഭിജിത്ത് സൂര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിന്റെ ചിത്രീകരണം വണ്ടൂരില്‍ പൂര്‍ത്തിയായി.

city exchange

വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു വീടിന്റെ പശ്ചാത്തലത്തില്‍ ഫുള്‍ ഫാമിലി ഹ്യൂമര്‍, ഹൊറര്‍ ജോണറിലൂടെയാണ് അവതരിപ്പിക്കുന്നത്.
ഹൊററിനും നര്‍മ്മത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി മാധവന്‍ നായികയാകുന്നു.

സുരേഷ് കൃഷ്ണ, ജഗദീഷ്, സോനാ നായര്‍, നിഹാല്‍ നിസ്സാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വ്യത്യസ്ഥ തലമുറകളില്‍പ്പെട്ട ജനപ്രീതി നേടിയ അഭിനേതാക്കളാണ് ഈ ചിത്രത്തിലുള്ളത്.
പ്രേക്ഷകര്‍ക്ക് ഏറെ കൗതുകമുള്ള ചില വാര്‍ത്തകള്‍ കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പുരോഗതിയില്‍ അപ്‌ഡേഷനുകളിലൂടെ ഈ കാര്യങ്ങള്‍ പുറത്തു വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

- Advertisement -
Ad image

തിരക്കഥ- അഭിജിത്ത് സൂര്യ, വിഷ്ണുവിനോദന്‍, സംഗീതം- ബിബിന്‍ അശോക്, ഛായാഗ്രഹണം- ഹലോ റഷാദ്, എഡിറ്റിംഗ്- കണ്ണന്‍ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ദിലീപ് നാഥ്, കലാസംവിധാനം- അഖില്‍ രാജ് ചിറയില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രജീഷ് വേലായുധന്‍, ആക്ഷന്‍- കലൈ കിംഗ് സ്റ്റണ്‍, മേക്കപ്പ്- സുധി സുരേന്ദ്രന്‍, കോസ്റ്റ്യും ഡിസൈന്‍- സമീരാ സനീഷ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ബസാജന്‍ ആര്‍ ശാരദ,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സുഹൈല്‍ വരട്ടിപ്പള്ളിയാല്‍, സ്റ്റില്‍സ്- ഷെയ്ന്‍ സാബുറ, ഡിസൈന്‍- ഓള്‍ഡ് മങ്ക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവെട്ടത്ത്.

Share This Article
Leave a Comment
error: Content is protected !!