
കൊച്ചി: വായക്കോടന്‍ മൂവി സ്റ്റുഡിയോയുടെ ബാനറില്‍ മധുസൂദനന്‍ നിര്‍മിച്ച ‘ഐ ആം എ ഫാദര്‍’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത നടന്‍ ഫഹദ് ഫാസിലിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. പ്ലാന്‍ 3, സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ഗാനരചന, ചായാഗ്രഹണം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം രാജു ചന്ദ്ര നിര്‍വഹിക്കുന്നു.

കഥാ പശ്ചാത്തലവും മത്സ്യകന്യകയുടെ ദൃശ്യവുമെല്ലാം വേറിട്ടൊരു ആസ്വാദനത്തിന് പ്രതീക്ഷ നല്‍കുന്നു. ഇതിനോടകം നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമ പുതുമയുള്ള ചിന്തകള്‍ക്ക് ലോക സിനിമയിലെ കലാ, വിപണന മൂല്യങ്ങളും ചേര്‍ത്തു പിടിക്കുന്നു. 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ സിനിമ കണ്ണൂരിന്റെ കടലോര ഭംഗി ആസ്വദിക്കാനാകും.


കോ പ്രൊഡ്യൂസര്‍- രാജു ചന്ദ്ര, സഹസംവിധാനം- ബിനു ബാലന്‍, എഡിറ്റിംഗ്- താഹിര്‍ ഹംസ, മ്യൂസിക്- നവ്‌നീത്, ആര്‍ട്ട്- വിനോദ് കുമാര്‍, കോസ്റ്റ്യും- വസന്തന്‍, ഗാനരചന- രാജു ചന്ദ്ര, മേക്കപ്പ്- പിയൂഷ് പുരുഷു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസാര്‍ മുഹമ്മദ്, പി ആര്‍ ഒ- ശിവപ്രസാദ്, സ്റ്റില്‍സ്- പ്രശാന്ത് മുകുന്ദന്‍, ഡിസൈന്‍- പ്ലാന്‍ 3.
തമിഴ് സംവിധായകന്‍ സാമിയുടെ ഏറ്റവും പുതിയ സിനിമ അക്കകുരുവിയിലൂടെ പ്രധാന വേഷത്തിലെത്തിയ മഹീന്‍, തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയിലൂടെ പ്രശസ്തനായ മധുസൂദനന്‍, അക്ഷര രാജ്, അനുപമ, സാമി എന്നിവര്‍ക്ക് പുറമെ ഇന്‍ഷാ, ആശ്വന്ത്, റോജി മാത്യു, സുരേഷ് മോഹന്‍, വിഷ്ണു വീരഭദ്രന്‍, രഞ്ജന്‍ ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു.

