എസ് എസ് രാജമൗലിയുടെ RRR ടീമിന്റെ പുതുവര്‍ഷ സമ്മാനം: RRRലെ പുതിയ ഗാനം റിലീസായി

Web Desk
1 Min Read

കൊച്ചി: ലോകസിനിമയില്‍ തന്നെ റെക്കോര്‍ഡുകള്‍ ഭേധിച്ച ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് RRR. ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍, ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിലെ ശ്രദ്ധേയമായ ഒരു ഗാനം പുറത്തു വിട്ടിരിക്കുകയാണ് പുതുവര്‍ഷത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

city exchange

ബാഹുബലിയെ വെല്ലുന്ന RRR ട്രെയ്‌ലര്‍ റിലീസ് ആയ ശേഷം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും.

റീലിസിനു മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയത് നേരത്തെ വാര്‍ത്തയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്ചേര്‍സ് ആണ് RRR കേരളത്തില്‍ വിതരണത്തില്‍ എത്തിക്കുന്നത്.

- Advertisement -
Ad image

ഡിസ്ട്രിബൂഷന്‍ രംഗത്ത് 109 ചിത്രങ്ങള്‍ എത്തിച്ചതിനു പുറമെ എസ് എസ് രാജമൗലിയുടെ RRR മലയാളത്തില്‍ എത്തിക്കാന്‍ സാധിച്ചത് ഏറ്റവും വലിയ അനുഗ്രഹമായി കണക്കാക്കുന്നുവെന്നു ഷിബു തമീന്‍സ് പറഞ്ഞു. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്ര കഥയാണ് ആര്‍ആര്‍ആര്‍ പറയുന്നത്. അജയ് ദേവ്ഗണ്‍ ,ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍, തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഇന്ത്യയിലെ പ്രേക്ഷക പ്രീതിയും കളക്ഷന്‍ റെക്കോര്‍ഡും നേടിയ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ആര്‍ആര്‍ആറിനു പിന്നിലും എത്തുന്നത്. കെ കെ സന്തില്‍കുമാര്‍ ഛായാഗ്രഹണവും സാബു സിറിള്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വ്വഹിക്കുന്നു. രാജമൗലിയുടെ പിതാവ് വി വിജയേന്ദ്ര പ്രസാദാണ് കഥയൊരുക്കുന്നത്. കീരവാണി സംഗീതം നല്‍കുന്ന ചിത്രത്തില്‍ വിഷ്വല്‍ എഫക്ട് വി ശ്രീനിവാസ് മോഹനാണ്. വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത് രാമ രാജമൗലിയാണ്. പി ആര്‍ ഒ: പ്രതീഷ് ശേഖര്‍

https://youtu.be/GErjBkyCAYo
Share This Article
Leave a Comment
error: Content is protected !!