

ന്യൂഡല്‍ഹി: ജനുവരി ഏഴാം തിയ്യതി റിലീസ് ചെയ്യാനിരുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം RRR റിലീസിംഗ് നീട്ടിവെച്ചു. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ മുഴുവന്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിയേറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തലാണ് റിലീസിംഗ് തിയ്യതി മാറ്റിയതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

മറ്റു സാധ്യതകളൊന്നുമില്ലാത്തതിനാല്‍ കാഴ്ചക്കാരന്റെ ആശ്ചര്യത്തിന് താത്ക്കാലികമായി ദൈര്‍ഘ്യം നല്കാന്‍ മാത്രമേ തങ്ങള്‍ക്ക് സാധിക്കുന്നുള്ളുവെന്ന് ആര്‍ ആര്‍ ആര്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. ചില സാഹചര്യങ്ങള്‍ നമ്മുടെ നിയന്ത്രണങ്ങള്‍ക്കപ്പുറമാണെന്നും ആര്‍ ആര്‍ ആര്‍ ടീം അറിയിച്ചു.

ശാഹിദ് കപൂറിന്റെ സിനിമ റിലീസിംഗ് നീട്ടിവെച്ചതിന് പിന്നാലെയാണ് ആര്‍ ആര്‍ ആറും റിലീസിംഗ് നീട്ടിയത്. ശരിയായ സമയത്ത് ഇന്ത്യന്‍ സിനിമയുടെ കീര്‍ത്തി ഉയര്‍ത്തുന്ന ചലച്ചിത്രവുമായി തങ്ങള്‍ രംഗത്ത് തിരികെയെത്തുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

