വേറെ ലെവല്‍ ആക്ഷന്‍ ഗംഭീര പ്രതികരണവുമായി കാട്ടാളന്‍ പ്രദര്‍ശനം ആരംഭിച്ചു

Web Desk
2 Min Read

കൊച്ചി: ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കാട്ടാളന്‍’ പ്രദര്‍ശനത്തിനെത്തി. ആദ്യ ഷോകള്‍ കഴിയുമ്പോള്‍ ഗംഭീര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പേ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രീ സെയിലാണ് ലഭിച്ചത്. നവാഗതനായ പോള്‍ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മാര്‍ക്കോ’ എന്ന പാന്‍- ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷന്‍ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് കാട്ടാളന്‍.

city exchange

ഗംഭീര ആക്ഷന്‍ ത്രില്ലറായിയൊരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍, ടീസര്‍ എന്നിവ നല്‍കിയ പ്രതീക്ഷകള്‍, പ്രേക്ഷകരെ ഏറെ ആവേശത്തോടെ ചിത്രം കാത്തിരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയന്‍ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തില്‍ പുഷ്പ, ജയിലര്‍ എന്നിവയിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരം സുനില്‍, മാര്‍ക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീര്‍ദുഹാന്‍ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, ‘കില്‍’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാര്‍ഥ് തിവാരി, മലയാളത്തില്‍നിന്ന് ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും ഗായകനുമായ ഹനാന്‍ഷാ, ഹിപ്സ്റ്റര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ്. രവി ബസ്റൂര്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

മലയാളത്തില്‍ ഇതുവരെ കാണാത്ത പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഓങ് ബാക്ക് സീരീസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷന്‍ ത്രില്ലറുകള്‍ക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തില്‍ ആണ് ആക്ഷന്‍ രംഗങ്ങള്‍ തായ്‌ലന്‍ഡില്‍ ചിത്രീകരിച്ചത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ ‘പോങ്’ എന്ന ആനയും ചിത്രത്തിലുണ്ട്. കെ ജി എഫ്, സലാര്‍ എന്നിവയിലൂടെ പാന്‍- ഇന്ത്യന്‍ ലെവലില്‍ തരംഗമായ കന്നഡ സംഗീത സംവിധായകന്‍ രവി ബസ്‌റൂര്‍ സംഗീതമൊരുക്കിയ ചിത്രം, ജോബി വര്‍ഗീസ്, പോള്‍ ജോര്‍ജ്, ജെറോ ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചത്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ഉണ്ണി ആര്‍ ആണ്.

- Advertisement -
Ad image

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷരീഫ്, ഛായാഗ്രഹണം: റെനഡിവേ, അഡീഷണല്‍ ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, സംഗീതം: രവി ബസ്റൂര്‍, അഡീഷണല്‍ സോങ്ങ്: ബി അജനീഷ് ലോക്നാഥ്, എഡിറ്റിങ്: ഷമീര്‍ മുഹമ്മദ്, സംഘട്ടനം: കെച്ച കെംബാക്ഡി, ആക്ഷന്‍ സന്തോഷ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, സൗണ്ട് ഡിസൈനര്‍: കിഷന്‍, സപ്ത റെക്കോര്‍ഡ്‌സ്, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, വരികള്‍: സുഹൈല്‍ കോയ, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍: അമല്‍ സി സദര്‍, നൃത്തസംവിധാനം: ഷരീഫ്, വി എഫ് എക്സ്: 3 ഡോര്‍സ്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍: ഫാര്‍സ് ഫിലിംസ്, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, ടൈറ്റില്‍ ഡിസൈന്‍: ഐഡന്റ് ലാബ്സ്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്സ്.

Share This Article
Leave a Comment
error: Content is protected !!