
കൊച്ചി: പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘ഐ നോബഡി’ പ്രദര്‍ശനത്തിനെത്തി. മികച്ച നിരൂപക പ്രേക്ഷക പ്രശംസ നേടുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സര്‍ക്കസ് എന്ന ഗാനം ചിത്രത്തിലെ നായകനായ പൃഥ്വിരാജിന്റെ മകള്‍ അലംകൃത മേനോന് പൃഥ്വിരാജാണ് ആലപിച്ചത്. ‘പ്രിയപ്പെട്ട അല്ലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെയും താല്പര്യങ്ങളെയും ഓര്‍ത്ത് ഒരുപാട് അഭിമാനിക്കുന്നു…’ എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ച് കൊണ്ടാണ് പൃഥ്വിരാജ് സര്‍ക്കസ് ഗാനം പുറത്തുവിട്ടത്. ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന് ജേക്സ് ബിജോയ് ഒരുക്കിയ ഗാനം രചിച്ചത് സെബാ ടോമിയാണ്. ഇതിന്റെ മുന്‍പ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാനിലും അലംകൃത പാടിയിരുന്നു.

നിരൂപക- പ്രേക്ഷക പ്രശംസ നേടിയ സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര് മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന രാജീവന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പാര്‍വതി അവതരിപ്പിക്കുന്ന മീരയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. ഒരു ബാങ്ക് കവര്‍ച്ചയില്‍ രാജീവന് അബദ്ധത്തില്‍ സാക്ഷിയാകുന്നതും തുടര്‍ന്ന് അയാളുടെ വ്യക്തിജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം.

റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്, കൂടെ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്. ഇതുവരെ മലയാളം സിനിമയില്‍ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് എന്നാണ് പ്രേക്ഷക പ്രതികരണം.
ഹക്കിം ഷാജഹാന്, അശോകന്, വിജയരാഘവന്, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്മാന്, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്, സന അല്‍താഫ്, കൃഷ്ണന് ബാലകൃഷ്ണന്, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യു, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്, ആല്ബിന് അലക്സ്, ജിതിന് മദനന് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമന്, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അര്‍ഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്സ് സേവിയര്‍, കോസ്റ്റ്യൂംസ്- ധന്യ ബാലകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിനി ദിവാകര്‍, ഫിനാന്‍സ് കണ്ട്രോളര്- കിരണ്‍ നെട്ടയം, സംഘട്ടന സംവിധാനം- വാനിക്ക് ബെന്‍, കലൈ കിംഗ്സ്റ്റണ്‍, അമിത് ജോളി ബാസ്റ്റിന്, സൗണ്ട് ഡിസൈനര്‍- നിക്സണ് ജോര്‍ജ്, വി എഫ് എക്സ്- ലവാ കുശ, മാര്‍ക്കറ്റിംഗ്: കാറ്റലിസ്റ്റ്, ഡിസൈന്‍: റ്റിംഗ്, പ്രൊമോഷന്‍സ്- പൊഫാക്ഷിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിപിന്‍ കുമാര്‍ വി, കളറിസ്റ്റ്- സുരേഷ് രവി, സ്റ്റീല്‍സ്- രോഹിത് കെ സുരേഷ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്, ടീസര്‍ എഡിറ്റ്- ബ്ലെസ് തോമസ്.

