ഹിമാ ശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി

Web Desk
1 Min Read

ചെന്നൈ: ‘സൂഫി പറഞ്ഞ കഥ’, ‘യുഗപുരുഷന്‍’, ‘അപൂര്‍വരാഗം’, ‘ഇയോബിന്റെ പുസ്തകം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ തിയറ്റര്‍ ആര്‍ട്ടിസ്റ്റും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ ഹിമാ ശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കായംകുളത്തും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു.

city exchange

നവാഗത യുവ സംവിധായകരായ അജെയ്ഷ് സുധാകരന്‍- മഹേഷ് മനോഹരന്‍ എന്നിവര്‍ ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം സെവന്‍ത് പാരഡൈസിന്റെ നാലാമത്തെ നിര്‍മ്മാണ സംരംഭമാണ്. ഇതിന്റെ പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും ചെന്നൈയില്‍ ജോളി ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നടന്നു. പ്രസ്തുത ചടങ്ങില്‍ നടന്‍ നരേന്‍ മുഖ്യ അതിഥയായിരുന്നു.

കടലും കായലും ചേരുന്ന ഒറ്റ തിരിഞ്ഞ ഒരു പ്രദേശത്തിന്റെ പാശ്ചാത്തലത്തിലുള്ള വ്യത്യസ്തമായൊരു ഇതിവൃത്തമാണ് ചിത്രത്തിന് അവലംബം. സമൂഹം ഒരു വ്യക്തിയോട് പുലര്‍ത്തുന്ന അവഗണനയും അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോഴുണ്ടാവുന്ന മാനസിക വ്യഥകളിലൂടെയാണ് കഥ വികസിക്കന്നത്.

- Advertisement -
Ad image

ഒരു അനുജനും അവനു വേണ്ടി ജീവിതം ത്യജിച്ചു കൊണ്ടിരിക്കുന്ന ഒരു ചേച്ചിയുടെയും കഥയാണിത്. ഹിമാ ശങ്കരിയാണ് ചേച്ചിയെ അവതരിപ്പിക്കുന്നത്. തിമിഴിലെ പ്രശസ്ത സംവിധായകന്‍ അമീറിന്റെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു വരുന്ന ലോകേഷ് അനുജന്‍ കഥാപാത്രമാവുന്നു. ടോം കോട്ടയ്ക്കകം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ചിത്രത്തില്‍ അതിഥി താരമായി എത്തും. വിനോദ് കെ ശരവണന്‍ ഛായഗ്രഹണവും സുനില്‍ എം കെ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഗായകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷിബു കല്ലാറാണ് സംഗീത സംവിധായകന്‍. ഷിബു സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. പി ആര്‍ ഒ: സി കെ അജയ് കുമാര്‍.

Share This Article
Leave a Comment
error: Content is protected !!