
ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍ താനിയുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും പ്രത്യേകിച്ച് സാമ്പത്തിക മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

പ്രാദേശിക സംഭവവികാസങ്ങളും അവ ആഗോള സമ്പദ്വ്യവസ്ഥയിലും ഊര്‍ജ വിപണിയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കൂടിക്കാഴ്ചയില്‍ വിലയിരുത്തി. പരസ്പര താത്പര്യമുള്ള മറ്റ് വിഷയങ്ങളും ചര്‍ച്ചയായി.
പ്രാദേശികവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
ഖത്തറും ഇന്ത്യയും മുന്‍ഗണന നല്കുന്ന വിവിധ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സംയുക്ത പ്രവര്‍ത്തന സംവിധാനങ്ങളും ഉഭയകക്ഷി സമിതികളും കൂടുതല്‍ സജീവമാക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി.

