പ്രവാസി ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി; പ്രവാസികളെ ചേര്‍ത്തുപിടിക്കാന്‍ യു ഡി എഫ് മുന്നിലുണ്ടാകും: എന്‍ വി സി അഹമ്മദ്

Web Desk
2 Min Read

ആലുവ: പ്രവാസജീവിതം അവസാനിപ്പിച്ചു തിരിച്ചു വന്ന പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയും അവര്‍ക്ക് മുന്തിയ പരിഗണന നല്‍കുകയും ചെയ്യുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് എറണാകുളം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എന്‍ വി സി അഹമ്മദ് പ്രസ്താവിച്ചു. കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ പ്രവാസികളുടെ പങ്ക് നിഷേധിക്കാനാവില്ല. അവരെ തിരിച്ചറിയാതെ പോകാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

city exchange

ഇടതു ഗവണ്‍മെന്റ് തിരിച്ചുവന്ന പ്രവാസികളോട് തികച്ചും അവഗണനയാണ് കാണിച്ചത്. അവരുടെ പുനരധിവാസം അടക്കമുള്ള യാതൊരു നടപടികളും അവരുടെ ഭാഗത്തുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു എറണാകുളം ജില്ല പ്രവാസി ലീഗ് കമ്മിറ്റി എറണാകുളം ലീഗ് ഹൗസില്‍ സംഘടിപ്പിച്ച സംഘടിപ്പിച്ച പ്രതിനിധി സമ്മേളനവും മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് സി കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. ഒമര്‍ ഷരീഫ് ഖിറാഅത്ത് നടത്തി. സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഇമ്പിച്ചി മമ്മു ഹാജി മണ്ഡലങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മൂസ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ കെ അലി സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു.

പ്രവാസി ലീഗിന്റെ ജില്ലയിലെ ആദ്യ അംഗത്വ വിതരണം ജില്ലാ പ്രസിഡന്റ് എന്‍ വി സി അഹമ്മദ് തൃക്കാക്കര മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ എ ഇബ്രാഹിംകുട്ടിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് മൂപ്പന്‍, പ്രവാസിലീഗ് ജില്ലാ ഭാരവാഹികളായ നസീര്‍ കൊടികുത്തുമല, അന്‍വര്‍ കൈതാരം, ഹുസൈന്‍ തൃക്കാക്കര, സുബൈര്‍ ചേരാനല്ലൂര്‍, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ജലീല്‍ ആര്‍ട്ട്‌മെന്‍ പ്രസംഗിച്ചു.

- Advertisement -
Ad image

എ എ ഇബ്രാഹിം കുട്ടി, സിറാജ് ആലുവ, എം ഐ സലീം, അഡ്വ. സൈദ് മുഹമ്മദ്, ടി കെ കെ അഷറഫ് ,അബ്ദുല്‍ സത്താര്‍ പൂക്കാട്ട്, എം എം അലി, അര്‍ഷാദ് ബിന്‍ സുലൈമാന്‍, എ എ മുഹമ്മദ് അഷറഫ്, അബ്ദുല്‍ റഹ്മാന്‍, എ എ അലി, സി എം ഫിറോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!