

ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജപ്പാന്റേത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ജപ്പാന്‍ പാസ്പോര്‍ട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 193 ആഗോള ലക്ഷ്യസ്ഥാനത്തേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന പാസ്പോര്‍ട്ടാണ് ജപ്പാന്റേത്.

109 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ പട്ടികയാണ് പുറത്തു വിട്ടത്. ഇന്ത്യന്‍ പാസ്പോര്‍ട്ടിന് 85-ാം സ്ഥാനമാണുള്ളത്. വിസ രഹിതമായി 59 ഇടത്താണ് ഇന്ത്യന്‍ പാസ്പോര്‍ട്ടിന് വിസ രഹിത പ്രവേശനം നല്‍കുന്നത്. 2022ല്‍ 83-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ജപ്പാന് പിന്നില്‍ രണ്ടും മൂന്നും സ്ഥാനത്ത് സിംഗപ്പൂര്‍, ദക്ഷിണ കൊറിയ രാജ്യങ്ങളാണ് ഇടം പിടിച്ചത്. ഇരു രാജ്യങ്ങളും 192 ആഗോള ലക്ഷ്യ സ്ഥാനത്തേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്ത് ജര്‍മനി, സ്പെയ്ന്‍ എന്നീ രാജ്യങ്ങളുമാണുള്ളത്. പട്ടികയില്‍ അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നിലുള്ളത്. പാകിസ്താന്‍ 92-ാം സ്ഥാനത്താണ്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

