പാലക്കാട്ട് പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവവുമായി കല്യാണ്‍ ജൂവലേഴ്‌സ്

Web Desk
1 Min Read

പാലക്കാട്: കല്യാണ്‍ ജൂവലേഴ്‌സ് പാലക്കാട്ട് പുതുമയാര്‍ന്ന ഷോറൂം അവതരിപ്പിക്കുന്നു. ഗാന്ധി ബസാര്‍ റോഡിലെ കണ്ടത്ത് കോംപ്ലക്‌സിലാണ് പുനര്‍രൂപകല്‍പ്പന ചെയ്ത പുതിയ ഷോറൂം. സവിശേഷമായ വ്യക്തിഗത ഷോപ്പിംഗ് അനുഭവം നല്കുന്നതിനായി ഒരുക്കിയിരിക്കുന്ന സ്‌പെഷ്യല്‍ മുഹൂര്‍ത്ത് ലോഞ്ചാണ് പുതിയ കല്യാണ്‍ ഷോറൂമിന്റെ പ്രത്യേകത. വിവാഹഷോപ്പിംഗിനായി ഷോറൂമിലെത്തുന്നവര്‍ക്ക് പ്രത്യേകമായി ഒരുക്കുന്ന സേവനമാണിത്.

city exchange

കല്യാണ്‍ ജൂവലേഴ്‌സിന്റെ ആഭരണശേഖരത്തില്‍നിന്നുള്ള വിപുലമായ രൂപകല്‍പ്പനകളാണ് പുതിയ ഷോറൂമില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആധുനികമായ സൗകര്യങ്ങളും ലോകോത്തരമായ അന്തരീക്ഷവും താരതമ്യങ്ങളില്ലാത്ത അനുഭവവുമാണ് ഇവിടെ ഒരുക്കുന്നത്. ഉപയോക്താക്കളുടെ ശൈലിക്കും ബജറ്റിനും ഏറ്റവും അനുയോജ്യമായ ആഭരണം കണ്ടെത്തുന്നതിന് ഈ രംഗത്ത് പരിചയസമ്പത്തുള്ള സര്‍വീസ് എക്‌സിക്യൂട്ടീവിന്റെ സേവനവും കല്യാണ്‍ ജൂവലേഴ്‌സ് ലഭ്യമാക്കും. ഓരോ ഉപയോക്താവിന്റെയും അഭിരുചിക്കും മുന്‍ഗണനയ്ക്കും അനുസരിച്ച് വൈവിധ്യമാര്‍ന്നതും നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകള്‍ ഉള്‍പ്പെടുത്തിയാണ് കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിക്കുന്നത്.

പുതിയ ഷോറൂം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്‌സ് പണിക്കൂലിയില്‍ 25 ശതമാനം വരെയും സ്വര്‍ണത്തിന്റെ നിരക്കില്‍ ഒരു ഗ്രാമിന് 50 രൂപയും ഇളവ് നല്കും. ജനുവരി 31 വരെയാണ് സവിശേഷമായ ഈ ഓഫറുകളുടെ കാലാവധി.

- Advertisement -
Ad image

വലിയ നാഴികക്കല്ലുകള്‍ പിന്നിടാനും സമഗ്രമായ അന്തരീക്ഷമൊരുക്കി ഉപയോക്തൃ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്താനും പ്രധാനപ്പെട്ട മുന്നേറ്റങ്ങള്‍ക്കു തുടക്കം കുറിക്കാനും സാധിച്ച വര്‍ഷമാണ് 2022 എന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്‍ പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!