ഖത്തറില്‍ ഒരാഴ്ചയ്ക്കിടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 58.31 കോടി റിയാല്‍ കവിഞ്ഞു

Web Desk
1 Min Read

ദോഹ: ഖത്തറില്‍ ഒരാഴ്ചയ്ക്കിടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടന്ന ഇടപാടുകളുടെ ആകെ മൂല്യം 58.31 കോടി റിയാല്‍ കവിഞ്ഞു. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ നീണ്ട കാലയളവില്‍ വില്‍പ്പന കരാറുകളിലൂടെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇടപാടുകളുടെ മൂല്യം 51.64 കോടി റിയാലായിരുന്നു.

city exchange

ഇതേ കാലയളവില്‍ വാസയൂണിറ്റുകളുടെ വില്‍പ്പന കരാറുകളുടെ ആകെ മൂല്യം 6.67 കോടി റിയാലായി. ഇതോടെ ഒരാഴ്ചത്തെ റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിന്റെ മൊത്തം മൂല്യം 58.31 കോടി റിയാലിലെത്തി.

റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വിഭാഗം പുറത്തിറക്കിയ പ്രതിവാര ബുള്ളറ്റിന്‍ പ്രകാരം ഒഴിഞ്ഞ ഭൂമി, വീടുകള്‍, താമസ കെട്ടിടങ്ങള്‍, സര്‍വീസ് കെട്ടിടം, വാണിജ്യ കെട്ടിടങ്ങള്‍, വാസയൂണിറ്റുകള്‍ എന്നിവയാണ് ഈ കാലയളവില്‍ ഇടപാടുകള്‍ നടന്ന പ്രധാന വിഭാഗങ്ങള്‍.

അല്‍ റയ്യാന്‍, ദോഹ, ഉം സലാല്‍, അല്‍ വക്ര, അല്‍ ദായന്‍, അല്‍ ഖോര്‍അല്‍ ദഖീറ, അല്‍ ഷമാല്‍ എന്നീ മുനിസിപ്പാലിറ്റികളിലാണ് പ്രധാനമായും വില്‍പ്പന ഇടപാടുകള്‍ നടന്നത്.

- Advertisement -
Ad image

ലുസൈല്‍ 69, ദി പേള്‍ ഐലന്‍ഡ്, അല്‍ വുക്കൈര്‍, അല്‍ ഗറാഫ, അല്‍ ഖറായെജ്, ഗര്‍ തുവൈലെബ് തുടങ്ങിയ മേഖലകളിലും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ രേഖപ്പെടുത്തി.

സെപ്റ്റംബര്‍ 13 മുതല്‍ 17 വരെയുള്ള മുന്‍ ആഴ്ചയില്‍ വില്‍പ്പന കരാറുകളിലൂടെ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 37 കോടി റിയാലിലേറെയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ തുടര്‍ന്നുള്ള ആഴ്ചയില്‍ ഇടപാട് മൂല്യത്തില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Share This Article
Leave a Comment
error: Content is protected !!