മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ഒന്നാം സ്ഥാനം ഖത്തറിന്

Web Desk
1 Min Read

ദോഹ: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ഒന്നാം സ്ഥാനം ഖത്തറിന്. ലോകകപ്പ് ഫുട്‌ബോള്‍ നടന്ന നവംബറിലെ കണക്കുകളിലാണ് ഖത്തര്‍ ഒന്നാമതെത്തിയത്. ഓക്‌ല സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നവംബറില്‍ 176.18 എം ബി പെര്‍ സെക്കന്റ് ആയിരുന്നു ഖത്തറിലെ ഡൗണ്‍ലോഡ് വേഗത. അപ്‌ലോഡിങ് വേഗത 25.13 ആയും ഉയര്‍ത്തി.

city exchange

ഏറ്റവും വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യം ലോകകപ്പ് വേദികളില്‍ ഒരുക്കിയിരുന്നു. 757.77 മെഗാബൈറ്റ്‌സ് പെര്‍ സെക്കന്റ് വരെ വേഗത്തില്‍ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഡൗണ്‍ലോഡിങ് നടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. റഷ്യന്‍ ലോകകപ്പിനേക്കാള്‍ ഏറെ ശക്തമായിരുന്നു ഖത്തറിലെ ഇന്റര്‍നെറ്റ് സംവിധാനമെന്ന് ബ്രോഡ്കാസ്റ്റിങ് ചാനലുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

139.41 മെഗാബൈറ്റ്‌സ് പെര്‍ സെക്കന്റ് ഡൗണ്‍ലോഡ് വേഗതയുമായി യു എ ഇയാണ് രണ്ടാം സ്ഥാനത്ത്. 2021 നവംബറില്‍ ഏറ്റവും വേഗതയേറിയ മീഡിയന്‍ ഡൗണ്‍ലോഡ് സ്പീഡ് ഉള്ള രാജ്യം യു എ ഇയായിരുന്നു. 131.54 എം ബി പി എസ് ഡൗണ്‍ലോഡ് വേഗവുമായി നോര്‍വെ മൂന്നാമതും ദക്ഷിണ കൊറിയ 118.76 എം ബി പി എസ് ഡൗണ്‍ലോഡ് വേഗവുമായി നാലാം സ്ഥാനവും നേടി.

- Advertisement -
Ad image

ഡെന്മാര്‍ക്ക്, ചൈന, നെതര്‍ലന്‍ഡ്‌സ്, മക്കാവു, ബള്‍ഗേറിയ, ബ്രൂണെ എന്നീ രാജ്യങ്ങളാണ് അഞ്ചു മുതല്‍ പത്തുവരെ സ്ഥാനങ്ങളിലുള്ളത്. പുതിയ പട്ടികയിലെ ആദ്യപത്തില്‍ നിന്നും 2021ലെ പട്ടികയിലുണ്ടായിരുന്ന സൗദി അറേബ്യ, സൈപ്രസ്, കുവൈത്ത് എന്നിവ പുറത്തായി.

ഈ വര്‍ഷത്തെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 105 ആണ്. 18.26 എം ബി പി എസ് ആണ് ഡൗണ്‍ലോഡ് വേഗത. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ടു സ്ഥാനം മുന്നിലാണ് ഇന്ത്യ.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!