

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റേയും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റേയും ഇന്ത്യന്‍ സംയുക്ത സംരംഭമായ വിസ്താരയ്ക്ക് പിഴ. ആവശ്യമായ പരിശീലനം പൂര്‍ത്തിയാക്കാതെ ഫസ്റ്റ് ഓഫിസര്‍ പാസഞ്ചര്‍ വിമാനം ലാന്റ് ചെയ്തതിനാണ് പിഴ ചുമത്തിയത്.

ഇന്‍ഡോറിലാണ് സംഭവം. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതരമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നാണ് ഏവിയേഷന്‍ റെഗുലേറ്ററിയിലെ പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞത്. വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തതിനാല്‍ ആര്‍ക്കും പരിക്കില്ല.
