രണ്ടര വര്‍ഷം കഴിഞ്ഞ് പാറക്കല്‍ അബ്ദുല്ല മന്ത്രിയാകുമ്പോള്‍ വന്‍ സ്വീകരണമൊരുക്കുമെന്ന് സിദ്ദീഖ് പുറായില്‍

Web Desk
1 Min Read

ദോഹ: പാറക്കല്‍ അബ്ദുല്ലയ്ക്ക് കപ്പിനും ചുണ്ടിനും ഇടയിലാണ് മന്ത്രിസ്ഥാനം നഷ്ടമായതെന്ന് ഇന്‍കാസ് പ്രസിഡന്റ് സിദ്ദീഖ് പുറായില്‍ പറഞ്ഞു. കുറ്റ്യാടി മണ്ഡലം കെ എം സി സി പാറക്കല്‍ അബ്ദുല്ല എം എല്‍ എയ്ക്ക് സ്വീകരണം നല്‍കിയ സെലിബ്രേറ്റിംഗ് കുറ്റ്യാടി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പാറക്കല്‍ അബ്ദുല്ലയ്ക്ക് എം എല്‍ എ സ്ഥാനവും മന്ത്രിസ്ഥാനവും ലഭിക്കുകയെന്നത് പ്രവാസി ലോകത്തിന് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. നിരവധി വര്‍ഷം പ്രവാസികള്‍ക്കിടയിലുണ്ടായ ഒരാളാണ് പാറക്കല്‍ അബ്ദുല്ല.

രണ്ടര വര്‍ഷം കഴിഞ്ഞാല്‍ പാറക്കല്‍ അബ്ദുല്ല മന്ത്രിയാകുമ്പോള്‍ വലിയ സ്വീകരണമായിരിക്കും പ്രവാസി ലോകം ഒരുക്കുക. കോഴിക്കോട് ജില്ലയ്ക്ക് നിലവില്‍ ഒരു മന്ത്രിയില്ല എന്നതിനാല്‍ കോഴിക്കോട്ടുകാര്‍ ആ ദിവസം ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്നോളം എം എല്‍ എമാരുള്ള ഒരു ജില്ലയ്ക്ക് മന്ത്രിയില്ലെന്നത് ദുഃഖകരമായ സാഹചര്യമാണ്. അതിനുള്ള അറുതിയായിരിക്കും പാറക്കലിന്റെ മന്ത്രിസ്ഥാനം.

കോഴിക്കോടു പോലുള്ള ജില്ലകള്‍ക്ക് മന്ത്രിമാര്‍ ഇല്ലെങ്കില്‍ പോലും യു ഡി എഫ് മന്ത്രിസഭയുടെ വികസനം അവിടങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന കരുത്തരായ എം എല്‍ എമാരുണ്ടെന്നും സിദ്ദീഖ് പുറായില്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!