
ദോഹ: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മൃതിദിനത്തോടനുബന്ധിച്ച് പ്രവാസി ദോഹയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും എം ടി വാസുദേവന്‍ നായര്‍ പ്രബന്ധരചന മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. റേഡിയോ മലയാളം ആര്‍ ജെ രതീഷ് ബഷീര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു.

ബഷീറിന്റെ അപൂര്‍വ്വ ശബ്ദരേഖകള്‍ കോര്‍ത്തിണക്കി നടത്തിയ അനുസ്മരണ പ്രഭാഷണം സദസ്സില്‍ ‘ബഷീറിയന്‍ മാന്ത്രികത’ നിറച്ചു. ബഷീര്‍ സാഹിത്യത്തിലെ സംഭാഷണങ്ങളും
അനുഭവങ്ങളും സദസ്സുമായി നേരിട്ട് സംവദിച്ചുകൊണ്ട് അവതരിപ്പിച്ചപ്രഭാഷണം
ഹൃദ്യവും പുതുമ നിറഞ്ഞതുമായ അനുഭവമായി മാറി.

പ്രവാസി ദോഹയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും 29-ാമതത് പ്രവാസി ദോഹ ബഷീര്‍ അവാര്‍ഡിന് അര്‍ഹനായ ഒ എല്‍ തോമസിനെക്കുറിച്ചും പ്രവാസി ദോഹ മുന്‍ ചെയര്‍മാന്‍ സി വി റപ്പായി വിശദീകരിച്ചു. ചടങ്ങില്‍
പ്രവാസി ദോഹയുടെ മുന്‍ രക്ഷാധികാരി കൂടിയായിരുന്ന എം ടി വാസുദേവന്‍ നായരുടെ സ്മരണാര്‍ഥം നടത്തിയ പ്രബന്ധരചനാ മത്സരത്തിലെ വിജയികളായ അമല്‍ ഫര്‍മീസിനും
ശോഭ നായര്‍ക്കും ക്യാഷ് അവാര്‍ഡും ഉപഹാരവും സി വി റപ്പായിയും കെ എം വര്‍ഗീസും സമ്മാനിച്ചു.
ആര്‍ ജെ രതീഷിന് പ്രവാസി ദോഹസ്ഥാപകഅംഗം ബഷീര്‍ ഉപഹാരം നല്‍കി.
പ്രവാസി ദോഹ ചെയര്‍മാന്‍ കെ എം വര്‍ഗീസ്, അഡ്ഹോക്ക് കമ്മിറ്റി അംഗം ഇക്ബാല്‍ ചേറ്റുവ, അമല്‍ ഫര്‍മീസ്, ശോഭ നായര്‍ എന്നിവര്‍ സംസാരിച്ചു.

