മടങ്ങാനാവാത്ത പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ക്ക് 50 കോടിയുടെ സഹായവുമായി നോര്‍ക്ക

Web Desk
1 Min Read

തിരുവനന്തപുരം: ഗള്‍ഫിലേക്ക് മടങ്ങാനാവാത്ത ഒന്നര ദശലക്ഷത്തോളം പേര്‍ക്ക് നാട്ടില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായം നല്കുമെന്ന വാഗ്ദാനവുമായി നോര്‍ക്ക. പ്രവാസി പുനരധിവാസത്തിന് 50 കോടി രൂപ ചെലവിടാനുള്ള ഒരുക്കത്തിലാണ് നോര്‍ക്കയെന്നാണ് സി ഇ ഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി പറയുന്നത്.
മുപ്പതു ലക്ഷം രൂപ വരെ ചെലവു വരുന്ന പദ്ധതിക്ക് മൂലധന സബ്‌സിഡി വായ്പയുടെ 15 ശതമാനം മൂന്നു ലക്ഷം രൂപ വരെയാണ് നല്കുക. മൂലധന, പലിശ സബ്‌സിഡികള്‍ക്കായി 24 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കോവിഡ് ബാധിച്ച് വിദേശത്തും നാട്ടിലും മരിച്ച പ്രവാസികള്‍ക്ക് സഹായമെത്തിക്കാന്‍ 30 കോടി രൂപയാണ് വകയിരുത്തിയത്. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം, പെണ്‍കുട്ടികളുടെ വിവാഹസഹായം, മടങ്ങിയെത്തിയവര്‍ക്ക് മെഡിക്കല്‍ സഹായം എന്നിവയും നല്‍കും. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ മടങ്ങിയെത്തിയ പ്രവാസികള്‍ 800 സംരംഭങ്ങളാണ് തുടങ്ങിയത്. ഇക്കൊല്ലം 300 സംരംഭങ്ങള്‍ തുടങ്ങാനായെന്നും നോര്‍ക്ക സി ഇ ഒ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!