സാംസ്‌കാരിക വിനിമയത്തിന്റെ വേദിയായി ഖിയാഫ് മുഖാമുഖം

Web Desk
2 Min Read

ദോഹ: ഖത്തറിലെ ശ്രദ്ധേയരായ മറുനാടന്‍ എഴുത്തുകാരെയും കൃതികളെയും അടുത്തറിയാനും സംവദിക്കാനുമുള്ള അവസരമെന്ന നിലയില്‍ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പ്രശസ്ത സുഡാനി എഴുത്തുകാരനും കത്താറ നോവല്‍ പുരസ്‌കാര ജേതാവുമായ ഡോ. അമിര്‍ താജ് അല്‍സിര്‍റുമായി ‘ഏന്‍ ഈവ് വിത്ത് ദ ലെജന്‍ഡ്: ബിയോണ്ട് ദി പേജസ്, ബിയോണ്ട് ദ വേര്‍ഡ്‌സ്’ എന്ന ശീര്‍ഷകത്തില്‍ മുഖാമുഖം സംഘടിപ്പിച്ചു.

city exchange

ഫോറം പ്രസിഡന്റ് ഡോ. സാബു കെ സി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി തന്‍സീം കുറ്റ്യാടി സ്വാഗതം പറഞ്ഞു. ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ഹുസൈന്‍ കടന്നമണ്ണ, വൈസ് പ്രസിഡണ്ട് മജീദ് പുതുപ്പറമ്പ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

സമകാലിക അറബി സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനായ ഡോ. അമീര്‍ താജ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍ കൂടിയാണ്.

സങ്കീര്‍ണ്ണമായ മനുഷ്യബന്ധങ്ങളെയും സുഡാന്റെ രാഷ്ട്രീയ- സാമൂഹ്യ പശ്ചാത്തലത്തെയും അദ്ദേഹം തന്റെ നോവലുകളില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മുപ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പല കൃതികളും ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ തുടങ്ങി പത്തിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

- Advertisement -
Ad image

ആഫ്രിക്കന്‍- സുഡാനീസ് സംസ്‌കാരം, ചരിത്രം, മിത്തുകള്‍, സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ എഴുത്തുകളില്‍ കാണാം.

എബോള-76,?ദി ഗ്രബ് ഹണ്ടര്‍, ഫ്രഞ്ച് പെര്‍ഫ്യൂം,
366, ദി ടെലിഗ്രാം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികള്‍.

തനത് ശൈലിയിലൂടെ അറബി സാഹിത്യ ലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുത്ത ഡോ. അമീര്‍ താജ് 2015ലാണ് 366 എന്ന നോവലിലൂടെ കത്താറ നോവല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

എഴുത്തു വിശേഷങ്ങളും ജീവിതാനുഭവങ്ങളും പങ്കുവെച്ച് സദസ്സുമായി സംവദിച്ച അദ്ദേഹം അതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യരെ ഒരുമിപ്പിക്കുന്നതില്‍ കലക്കും സാഹിത്യത്തിനും വലിയ പങ്കുവഹിക്കാനാവുമെന്നും ചൂണ്ടിക്കാട്ടി.

ഹുസൈന്‍ അഹമ്മദ്, മുഹമ്മദ് നജീബ്, ത്വയ്യിബ ഇബ്രാഹിം, മജീജ് നാദാപുരം തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ചിത്രാ ശിവന്‍ നന്ദി പ്രകാശിപ്പിച്ചു.

മുനീര്‍ തൂലിക, ആര്‍ട്ടിസ്റ്റ് അച്ചു എന്നിവര്‍ വരച്ച ഡോ. അമീര്‍ താജിന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിന് സമ്മാനിച്ചു.

ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര, വൈസ് പ്രസിഡന്റ് ഷംന ആസ്മി, നേഹ ആസ്മി, സുരേഷ് കുവാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഡോക്യുമെന്ററി വീഡിയോ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ അതിഥിക്കു സമ്മാനിച്ചു.

വൈസ് പ്രസിഡന്റ് അഷ്റഫ് മടിയാരി, ജോയിന്റ് സെക്രട്ടറി ഷംല ജഅഫര്‍, ശ്രീനാഥ് ശങ്കരന്‍കുട്ടി, ജാബിര്‍ റഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!