അല്‍ ഖുദ്വ ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടാം ബാച്ച് ക്ലാസുകള്‍ ആരംഭിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദഅ്വ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അല്‍ ഖുദ്വ ഇന്‍സ്റ്റിറ്റ്യൂട്ട് 2025 ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിച്ചു.

city exchange

രണ്ടാം ബാച്ചിന്റെ ഔപചാരികമായ ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ എന്‍ സുലൈമാന്‍ മദനി നിര്‍വഹിച്ചു. പ്രമുഖ പണ്ഡിതന്‍ അബ്ബാസ് സുല്ലമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അക്കാദമിക് ഡയറക്ടര്‍ അബ്ദുല്ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അലി ചാലിക്കര, ഡോ. റസീല്‍ മൊയ്തീന്‍, അഹമ്മദ് മുസ്തഫ, മൊയ്തീന്‍ ഷാ എന്നിവര്‍ സംസാരിച്ചു.

ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്ലാമിക പഠനം നല്‍കുന്ന ഈ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രശസ്ത പണ്ഡിതരുടെ നേതൃത്വത്തില്‍ സംവേദനാത്മക പഠനവും പ്രായോഗിക ദൗത്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

പ്രതിവാര ക്ലാസുകള്‍, വിദഗ്ധ അധ്യാപകര്‍, അക്കാദമിക് മൂല്യനിര്‍ണയം, കൃത്യമായ അസ്സൈന്‍മെന്റുകള്‍, പ്രായോഗിക പരിശീലനങ്ങള്‍ തുടങ്ങിയവയാണ് പ്രത്യേകതകള്‍.

- Advertisement -
Ad image

മെയ് 24ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന ഏതാനും പേര്‍ക്ക് കൂടി അഡ്മിഷന്‍ നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് +974 5553 3661, +974 6607 5141, +974 3136 3738 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!