അറബ് മനുഷ്യാവകാശ ചാര്‍ട്ടര്‍: അംഗരാജ്യങ്ങളുടെ രണ്ടാമത് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

Web Desk
1 Min Read

ദോഹ: അറബ് മനുഷ്യാവകാശ ചാര്‍ട്ടറിലെ അംഗരാജ്യങ്ങളുടെ രണ്ടാമത് യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഖത്തര്‍ പ്രതിനിധി പങ്കെടുത്തത്.

city exchange

ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് ഫസ്റ്റ് സെക്രട്ടറി ഫാത്തിമ അലി അല്‍ ഹജ്രി രാജ്യത്തെ പ്രതിനിധീകരിച്ചു.

രണ്ട് ദിവസം നീളുന്ന യോഗത്തില്‍ അറബ് മനുഷ്യാവകാശ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 45ലെ ഖണ്ഡിക 3 നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശ തത്വങ്ങളുടെ ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള നടപടികളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

മന്ത്രിതലത്തില്‍ ചേര്‍ന്ന അറബ് ലീഗ് കൗണ്‍സിലിന്റെ 164-ാമത് സമ്മേളനം പുറപ്പെടുവിച്ച പ്രമേയത്തിന്റെ തുടര്‍നടപടിയായാണ് യോഗം നടക്കുന്നത്. വിഷയത്തില്‍ നേരത്തെ നടന്ന ഏകോപന യോഗങ്ങളുടെയും കൂടിയാലോചനാ യോഗങ്ങളുടെയും തുടര്‍ച്ച കൂടിയാണിത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!