മനുഷ്യര്‍ക്കിടയിലെ ആശയവിനിമയത്തിന് സാംസ്‌ക്കാരികവും ജ്ഞാനപരവുമായ ബന്ധങ്ങള്‍ പാലങ്ങളാകും: ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍ താനി

Web Desk
1 Min Read

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ലോക പുസ്തകമേളയില്‍ അതിഥി രാജ്യമായി ഖത്തര്‍ പങ്കെടുക്കുന്നത് മനുഷ്യര്‍ക്കിടയിലെ ആശയവിനിമയത്തിന് സാംസ്‌കാരികവും ജ്ഞാനപരവുമായ ബന്ധങ്ങള്‍ പാലങ്ങളാകുന്നുവെന്നതോടൊപ്പം ഖത്തറിനും ഇന്ത്യയ്ക്കുമിടയിലെ ആഴത്തിലുള്ള ബന്ധങ്ങളെ വ്യക്തമാക്കുന്നതാണെന്ന് ഖത്തര്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു. ന്യൂഡല്‍ഹി ലോക പുസ്തകമേളയുടെ ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ചടങ്ങില്‍ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സ്‌പെയിന്‍ സാംസ്‌കാരിക മന്ത്രി എര്‍ണസ്റ്റ് ഉര്‍തസുന്‍, ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ഹസന്‍ അല്‍ ജാബിര്‍, സാംസ്‌കാരിക മന്ത്രാലയ അണ്ടര്‍സെക്രട്ടറി ഡോ. ഘാനിം ബിന്‍ മുബാറക് അല്‍ അലി എന്നിവരും നിരവധി ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും ബുദ്ധിജീവികളും പങ്കെടുത്തു.

പുസ്തകങ്ങളെ സമൂഹത്തിന്റെ സമുച്ചയ സ്മൃതിയുടെ വാഹകരായും ബോധവത്കരണത്തിനുള്ള അടിസ്ഥാന ഉപകരണങ്ങളായും സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംവാദത്തിനും സമീപനത്തിനുമുള്ള മാര്‍ഗങ്ങളായും ആഘോഷിക്കുന്ന അന്താരാഷ്ട്ര സാംസ്‌കാരിക മേളയില്‍ അതിഥി രാജ്യമായി പങ്കെടുക്കുന്നതില്‍ ഖത്തര്‍ അഭിമാനം കൊള്ളുന്നതായി സാംസ്‌കാരിക മന്ത്രി പറഞ്ഞു. ഖത്തറിന്റെ പങ്കാളിത്തത്തിന് ഇന്ത്യന്‍ ഭാഗം നല്‍കിയ ഹൃദയപൂര്‍വമായ സ്വീകരണത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.

ഈ പങ്കാളിത്തം പരസ്പര ബഹുമാനത്തിലും സാംസ്‌കാരികവും ജ്ഞാനപരവുമായ മൂല്യങ്ങളുടെ ശക്തിയില്‍ ഉള്ള പങ്കുവെക്കുന്ന വിശ്വാസത്തിലും ആധാരമാക്കിയ ഇരുഭാഗങ്ങളുടേയും ബന്ധങ്ങളുടെ ശക്തി പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജ്ഞാനത്തിലേക്കുള്ള നിക്ഷേപം സമൂഹങ്ങളുടെ പുരോഗതിക്കും വികസനത്തിനും ദേശീയ സുരക്ഷയുടെ ഉറപ്പിക്കും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

ന്യൂഡല്‍ഹി ലോക പുസ്തകമേള മനുഷ്യ ബോധം രൂപപ്പെടുത്തുന്നതിലും സംസ്‌ക്കാരം പണിയുന്നതിലും പുസ്തകങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെ പ്രതിനിധീകരിക്കുന്നതാണെന്നും വായനയും പ്രസാധന മേഖലയുമെല്ലാം പിന്തുണയ്ക്കുകയും സുസ്ഥിര വികസനത്തില്‍ സംസ്‌കാരത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഖത്തറിന്റെ ദര്‍ശനവുമായി ഇത് ഒത്തുചേരുന്നതാണെന്നും ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍ താനി വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!