സംസ്‌കൃതി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കിംസ് ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലിന്റെയൂം ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തറിന്റേയും സംയുക്ത സഹകരണത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

city exchange

വക്രയിലെ കിംസ് ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലില്‍ രാവിലെ ആറിന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് 12 വരെ നീണ്ടു. ക്യാമ്പില്‍ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളടക്കം മുന്നൂറോളം പേര്‍ പങ്കടുത്തു.

ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, ഇന്റേണല്‍ മെഡിസിന്‍, സര്‍ജറി, ദെന്തിസ്റ്റ്, ഓര്‍ത്തോ, ഇ എന്‍ ടി, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമായി.

- Advertisement -
Ad image

ഇന്ത്യന്‍ ഫാര്‍മിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ തയ്യറാക്കിയ കൗണ്ടറില്‍ നിന്നും ആവശ്യക്കര്‍ക്കു മരുന്നുകള്‍ സൗജന്യമായി നല്‍കി.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് മെഡിക്കല്‍ ക്യമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കിംസ് ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുപ്രകാശന്‍, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ഇ എം സുധീര്‍, ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി സുഹൈല്‍, ലോക കേരള സഭാംഗം സുനില്‍, സംസ്‌കൃതി മിസെയിദ് യൂണിറ്റ് പ്രസിഡന്റ് ബിജു പി മംഗലം, സെക്രട്ടറി ചിന്ദു രാജ്, മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍ ബിനോയ് എബ്രഹാം, സെക്രട്ടറി സള്‍ട്ടാസ് സാമുവേല്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ മനാഫ്, വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, വനിതാ വേദി പ്രസിഡന്റ് പ്രതിഭ രതീഷ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!