കേരള ഫെസ്റ്റ് സെപ്തംബര്‍ 29ന് അല്‍ അറബ് സ്റ്റേഡിയത്തില്‍

Web Desk
1 Min Read

ദോഹ: കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യം, സംസ്‌കാരം, പൈതൃകം, സ്വാദിഷ്ടമായ പാചകരീതികള്‍, സുഗന്ധം, സംഗീതം തുടങ്ങിയവയെല്ലാം ഖത്തറിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരള ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ 29ന് അല്‍ അറബ് സ്റ്റേഡിയത്തില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ് കേരള ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

city exchange

ഖത്തറിലെ അരലക്ഷത്തോളം വരുന്ന മലയാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതും എല്ലാവരേയും ഒരു കുടക്കീഴിലെത്തിക്കുന്നതുമായ ഇത്തരത്തിലുള്ള ആദ്യ അനുഭവമാണിതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രക്ഷാകര്‍തൃത്വത്തിലും അത്ലന്‍ സ്പോര്‍ട്സ് ഇവന്റ്സ്, മി വിഷ്വല്‍, ബെഞ്ച്മാര്‍ക്ക് ഇവന്റ്സ് എന്നിവരും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ നാരായണന്‍, സുരേഷ് കരിയാട്, ഹബീബ് റഹ്മാന്‍ ബെഞ്ച്‌മെന്‍, ഫാസില്‍ ആലപ്പുഴ, ഷെഫീഖ്, കാജല്‍ മൂസ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!