

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ശ്രമഫലമായി ഫ്‌ളഡ് കണ്‍ട്രോള്‍ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് പുനരുദ്ധാരണം പൂര്‍ത്തീകരിച്ച ആലുവ അദ്വൈതാശ്രമം കടവിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. പ

പി കെ ജയാനന്ദന്‍ ശാന്തി, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ ലത്തീഫ് പുഴിത്തറ, ഫാസില്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജയകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രവീണ്‍ ലാല്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി എം സുനിത എന്നിവര്‍ പ്രസംഗിച്ചു.

ആശ്രമം പുനരുദ്ധാരണം പൂര്‍ത്തിയായതോടെ ശിവരാത്രി സമയത്ത് ബലിതര്‍പ്പണത്തിനായി ഈ കടവ് ഉപയോഗിക്കുവാന്‍ സാധിക്കുമെന്ന് എം എല്‍ എ പറഞ്ഞു.

